കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി?; നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടെ ശിവസേനയ്ക്ക് വ്യക്തമായ സന്ദേശവുമായി ബിജെപി. ദേവേന്ദ്ര ഫഡ്നാവിസിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 105 എംഎല്‍എമാര്‍, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പാര്‍ട്ടി അധ്യക്ഷന്‍ അവിനാഷ് റായ് ഖന്ന എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഫഡ്നാവിസിനെ വീണ്ടും തിരഞ്ഞെടുത്തത്. ഇതോടെ ഫഡ്നാവിസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്.

fadnavisdd2

തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറയ്ക്ക് ഫഡ്നാവിസ് നന്ദി പറഞ്ഞു. ശിവസേനയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇത്രയും മികച്ചൊരു വിജയം ബിജെപിക്ക് നേടാന്‍ കഴിയില്ലായിരുന്നു. സംസ്ഥാനത്ത് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപി-ശിവസേന സഖ്യം തന്നെ അധികാരത്തില്‍ എത്തുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.ഒക്ടോബര്‍ 31 നോ നവംബര്‍ ഒന്നിനോ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കാനുള്ള സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ബിജെപിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷയുണ്ടെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

അതേസമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ശിവസേന എംഎല്‍എമാര്‍ അടിയന്തര യോഗം ചേരും. യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം 50:50 എന്ന ഫോര്‍മുല നടപ്പാക്കണമെന്ന ആവശ്യം ശിവസേന ഉയര്‍ത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം.

ആദ്യത്തെ രണ്ടര വര്‍ഷം ശിവസേനയും പിന്നീട് ബിജെപിയും തുല്യമായി അധികാരം പങ്കിടാമെന്നും ശിവസേന നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശിവസേനയുടെ ഈ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായില്ല. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ശിവസേനയ്ക്ക് 56 സീറ്റുകളും.. ഇതോടെയാണ് ശിവസേന മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലപാട് കടുപ്പിച്ചത്.

ട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകംട്വിസ്റ്റ്? കേരള ബിജെപിയെ നയിക്കാന്‍ സുരേഷ് ഗോപി? അമിത് ഷായുടെ നിലപാട് നിര്‍ണായകം

English summary
Devendra Fadnavis elected as BJP legislative party leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X