Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാസഖ്യത്തില്‍ ചെറിയ കക്ഷിയെന്ന് രാഹുല്‍... ചുട്ടമറുപടിയുമായി ഫട്‌നാവിസ്, എല്ലാത്തിനും കാരണം!!

ദില്ലി/മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധത്തില്‍ മഹാവികാസ് അഗാഡി ആടിയുലയുകയാണ്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. സംഭവത്തില്‍ പിന്നോക്കം പോയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയാണ്. മഹാരാഷ്ട്ര സര്‍ക്കാരില്‍ തന്റെ സര്‍ക്കാര്‍ വലിയ കക്ഷിയല്ലെന്ന് രാഹുല്‍ പറഞ്ഞു. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ശക്തി കോണ്‍ഗ്രസല്ലെന്നും രാഹുല്‍ വ്യക്തമാക്കി. മഹാസഖ്യത്തിന്റെ ഭാഗമാണ് ഞങ്ങള്‍. ചില നിര്‍ണായക വകുപ്പുകളും ഞങ്ങള്‍ക്കുണ്ട്. പക്ഷേ ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഘടകം മാത്രമാണ്. വലിയ ശക്തികളല്ലെന്നും രാഹുല്‍ പറഞ്ഞു.

1

ഇത്രയൊക്കെ പറഞ്ഞെങ്കിലും ഉദ്ധവ് സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട് രാഹുല്‍. മുംബൈ എല്ലാവരും എത്തുന്ന നഗരമാണ്. പലയിടത്ത് നിന്നും ആളുകള്‍ എത്തുന്ന കണക്ടടായിട്ടുള്ള നഗരമാണിത്. അതുകൊണ്ടാണ് ഇവിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഞങ്ങള്‍ക്ക് സര്‍ക്കാരുകളുള്ള എല്ലായിടത്തും നല്ല പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സഞ്ജയ് റാവത്ത് വിശദീകരിച്ചത്.

അതേസമയം രാഹുലിനെതിരെയും കോണ്‍ഗ്രസിനെതിരെയും ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി. കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് കൈകഴുകുകയാണ്. ശിവസേനയെയും ഉദ്ധവ് താക്കറെയെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന കക്ഷിയാണ്. സര്‍ക്കാരിനെ അവര്‍ പുറത്ത് നിന്ന് പിന്തുണയ്ക്കുകയല്ല ചെയ്യുന്നത്. അവര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിയൊളിക്കാനാവില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. ഉദ്ധവ് സര്‍ക്കാര്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജനങ്ങളിലേക്ക് എത്തിച്ചിട്ടില്ലെന്നും ഫട്‌നാവിസ് ആരോപിച്ചു.

മഹാരാഷ്ട്രയ്ക്കായി 4592 കോടിയുടെ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം നല്‍കിയത്. 73.16 ലക്ഷത്തിന്റെ ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കി. ഇത് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 600 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളും ഒരുക്കി. ദുരിതാശ്വാസ പദ്ധതി പ്രകാരം 1611 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് നല്‍കി. ഉദ്ധവ് സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. ഇന്ന് സംസ്ഥാനത്തിന് വേണ്ടത് നല്ലൊരു നേതൃത്വമാണ്. ശക്തമായ നടപടികള്‍ ഉദ്ധവ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു. അതേസമയം രാഷ്ട്രപതി ഭരണമെന്ന ആവശ്യത്തില്‍ നിന്ന് ഫട്‌നാവിസ് വിട്ട് നിന്നു. ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ തിരക്കുണ്ടാക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നും ഫട്‌നാവിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+