കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ദവിന് തന്‍റെ ഫോണ്‍ എടുക്കില്ല, പക്ഷേ പ്രതിപക്ഷവുമായി നിരന്തരം ബന്ധപ്പെടും; വിമര്‍ശിച്ച് ഫഡ്നാവിസ്

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ് ബിജെപി. പക്ഷേ ഉദ്ദവ് താക്കറെയ്ക്ക് തന്‍റെ ഫോണെടുക്കാന്‍ സമയമില്ല. ആശയവിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും ബിജെപി തുറന്നിടുമ്പോഴും അവയെല്ലാം സേന കൊട്ടിയടക്കുകയാണെന്നും ഫഡ്നാവിസ് ആരോപിച്ചു. രാജിവെച്ച പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്നാവിസിന്‍റെ പ്രതികരണം.

hivsena-

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുമായി ചര്‍ച്ച നടത്താന്‍ ശിവസേന തയ്യാറല്ല. എന്നാല്‍ എന്‍സിപിയുമായി നിരന്തരം ബന്ധപ്പെടാനും ചര്‍ച്ച നടത്താനും ശിവസേനയ്ക്ക് സമയവും താത്പര്യവുമുണ്ട്. പലപ്പോഴും ഉദ്ധവിനെ താന്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒരിക്കല്‍ പോലും തന്‍റെ കോളുകള്‍ ഉദ്ദവ് എടുത്തിരുന്നില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി പദം തുല്യമായി പങ്കുവെയ്ക്കാമെന്ന് അമിത് ഷായോ ബിജെപി ദേശീയ നേതൃത്വമോ ഉദ്ധവ് താക്കറെയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ ഫലം വന്ന തൊട്ട് പിന്നാലെ ശിവസേന കുപ്രചരണം നടത്തുകയാണ്. താന്‍ ശിവസേനയെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശിവസേന നേതാക്കള്‍ ബിജെപിക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുകയാണ്. ഇതിനോടൊന്നും പ്രതികരിക്കേണ്ടെന്നാണ് ഞങ്ങളുടെ തിരുമാനം, ഫഡ്നാവിസ് പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുമായി സഖ്യത്തില്‍ ഭരണത്തില്‍ തുടരുക. അതേസമയം തന്നെ പ്രതിപക്ഷത്തേക്കാള്‍ സഖ്യകക്ഷിയെ കടന്നാക്രമിക്കുക. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശഷനമാണ് സേന ഉയര്‍ത്തുന്നത്. ഇത് തെറ്റായ നടപടിയാണെന്നും ഫഡ്നാവിസ് പറഞ്ഞു.

സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് ബന്ധുക്കളുടെ സഹായം? നിര്‍ണായക തെളിവ് പോലീസിന്സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് ബന്ധുക്കളുടെ സഹായം? നിര്‍ണായക തെളിവ് പോലീസിന്

കോണ്‍ഗ്രസ് കുരുക്കില്‍ പിടഞ്ഞ് വിമതര്‍; തിരഞ്ഞെടുപ്പ് നീട്ടാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

വലവിരിച്ച് ബിജെപി? കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 25 കോടി, ശിവസേനയ്ക്ക് 50 കോടിയെന്ന്

English summary
Devendra Fadnavis lashes against Shiva Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X