കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ബിജെപിയുടെ തുറുപ്പുച്ചീട്ട് ഫട്‌നാവിസ്, ദേശീയ തലത്തില്‍ വമ്പന്‍ റോള്‍, രാഹുലിനെ വെട്ടാന്‍!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ കോണ്‍ഗ്രസിന് വിജയമൊരുക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ബിജെപിയും കളി കാര്യമാക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേതാവിന് ദേശീയ തലത്തില്‍ റോള്‍ നല്‍കിയിരിക്കുകയാണ് ബിജെപി. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനാണ് ബീഹാറിന്റെ ചുമതല നല്‍കാന്‍ ഒരുങ്ങുന്നത്. ദേശീയ തലത്തില്‍ ഇത്ര വലിയൊരു റോള്‍ അദ്ദേഹത്തിന് ബിജെപി നല്‍കുന്നത് ഇത് ആദ്യമായിട്ടാണ്. നിലവില്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്റെ റോളിലാണ് ഫട്‌നാവിസ്.

1

Recommended Video

cmsvideo
Bihar Assembly Election: Will LJP leave NDA? | Oneindia Malayalam

ഫട്‌നാവിസ് കഴിഞ്ഞ ദിവസം ബീഹാര്‍ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ഫട്‌നാവിസാണ് ബീഹാറില്‍ ബിജെപിയുടെ തുറുപ്പുച്ചീട്ടെന്ന് വ്യക്തമായത്. മുമ്പ് സുപ്രധാന തിരഞ്ഞെടുപ്പുകളില്‍ പ്രകാശ് ജാവദേക്കറെയാണ് ബിജെപി നിയമിച്ചിരുന്നത്. എന്നാല്‍ നേതാക്കളുമായുള്ള ഇടപെടലുകളില്‍ കൂടുതല്‍ നയതന്ത്ര സ്വഭാവം ഫട്‌നാവിസാണ് ഉള്ളത്. അതാണ് അദ്ദേഹത്തെ ബീഹാറിന്റെ ചുമതലയിലേക്ക് പരിഗണിക്കുന്നത്. ബിജെപിക്ക് ഫട്‌നാവിസും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവും ചേര്‍ന്ന് ബീഹാറില്‍ തന്ത്രമൊരുക്കും.

അതേസമയം വലിയ രാഷ്ട്രീയ മാനങ്ങള്‍ കൂടി ഈ നീക്കത്തിനുണ്ട്. സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയും ബീഹാറും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ രണ്ട് നേതൃത്വങ്ങള്‍ക്കിടയില്‍ നിന്ന് കളിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് കൂടി വേണമെന്ന് ജെപി നദ്ദ തീരുമാനിക്കുകയായിരുന്നു. ഫട്‌നാവിസ് തുടര്‍ച്ചയായ സുശാന്തിന്റെ കേസ് ഉയര്‍ത്തി കാണിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ ചര്‍ച്ചാ വിഷയമായി മാറിയെന്നാണ് ബിജെപി കരുതുന്നത്.

രജ്പുത്ത് വിഭാഗം ബീഹാറില്‍ വലിയ സ്വാധീനമുള്ളവരാണ്. കോണ്‍ഗ്രസും ആര്‍ജെഡിയും ഒരേപോലെ ഈ കേസിനെ പിന്തുണയ്ക്കുന്നതും അതുകൊണ്ടാണ്. ബീഹാറിന്റെ അഭിമാനവിഷയമായി ഈ കേസിനെ മാറ്റിയിരിക്കുകയാണ് ബിജെപി. വലിയ തോതിലുള്ള അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. നിതീഷ് കുമാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഐ ഈ കേസില്‍ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് വലിയ തോതിലുണ്ടാവുമെന്ന് ബിജെപി ഉറപ്പിക്കുകയാണ്. ഫട്‌നാവിസ് മഹാരാഷ്ട്രയിലെ സിനിമാ മാഫിയയെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രചാരണത്തില്‍ ഉന്നയിക്കാന്‍ മിടുക്കുള്ള നേതാവുമാണ്. അതാണ് ബിജെപിക്ക് ഇപ്പോള്‍ ആവശ്യം.

English summary
devendra fadnavis may get his first big national role, he may lead bjp in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X