കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കജ മുണ്ടെയെ തോല്‍പ്പിച്ചത് ഫട്‌നാവിസ്... പുതിയ ആരോപണവുമായി മുന്‍ എംഎല്‍എ, പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ ബിജെപിയില്‍ പോര്. പങ്കജ മുണ്ടെയുടെ തോല്‍വിയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി ഉയര്‍ത്തുന്നത്. മുന്‍ മുഖ്യമന്ത്രി പങ്കജ മുണ്ടെ, ഏക്‌നാഥ് ഖഡ്‌സെ എന്നിവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മുന്‍ എംഎല്‍എ അനില്‍ ഖോട്ടെ പറഞ്ഞു. ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം വലിയൊരു സംഘമുണ്ട്. പങ്കജ മുണ്ടെയുടെ തോല്‍വിക്ക് കാരണം അവരാണെന്നും ഖോട്ടെ ആരോപിച്ചു.

1

ബിജെപിയുടെ മുന്‍ എംഎല്‍എയായിരുന്നു ഖോട്ടെ. അടുത്തിടെ അദ്ദേഹം എന്‍സിപിയില്‍ ചേരുകയായിരുന്നു. ഫട്‌നാവിസിന്റെ ഔദ്യോഗിക വസതിയിലാണ് ഗൂഢാലോചനകള്‍ നടന്നതെന്നും ഖോട്ടെ ആരോപിക്കുന്നു. വര്‍ഷ നൈറ്റ് ക്ലബ് എന്നാണ് ഖോട്ടെ ഇതിനെ വിശേഷിപ്പിച്ചത്. ഗിരീഷ് മഹാജന്റെ നേതൃത്വത്തിലുള്ള വലിയൊരു ഗ്രൂപ്പ് ബിജെപി നേതാക്കള്‍ ഫട്‌നാവിസിന്റെ വസതിയില്‍ എല്ലാ ദിവസവും യോഗം ചേരുകയും, ഈ നേതാക്കളുടെ എതിരാളികളെ ശക്തരാക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായും ഖോട്ടെ പറഞ്ഞു.

രാത്രിയിലെ ഈ ഗൂഢാലോചനയില്‍ ഞാന്‍ കടുത്ത നിരാശയിലായിരുന്നു. ഒടുവില്‍ മടുത്തിട്ടാണ് താന്‍ എന്‍സിപിയില്‍ ചേര്‍ന്നതെന്നും ഖോട്ടെ പറഞ്ഞു. അതേസമയം നേരത്തെ ഏക്‌നാഥ് ഖഡ്‌സെയും പങ്കജ് മുണ്ടെയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ രോഹിണി ജല്‍ഗാവില്‍ തോല്‍ക്കാന്‍ കാരണം ചില ബിജെപി നേതാക്കളുടെ പ്രവര്‍ത്തനമാണെന്നും, പങ്കജ മുണ്ടെയ്ക്കും അത് തന്നെയാണ് സംഭവിച്ചതെന്നും ഖഡ്‌സെ പറഞ്ഞിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണക്കാരെ തനിക്കറിയാമെന്നും, എല്ലാ തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നു ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു. ഫട്‌നാവിസ് ഖഡ്‌സെ, പങ്കജ എന്നിവര്‍ക്ക് പുറമേ പ്രകാശ് മേത്ത, രാജ് പുരോഹിത് എന്നിവരെയും പാര്‍ട്ടിയില്‍ ഒതുക്കി. പകരം ഗിരീഷ് മഹാജന്‍, ജയകുമാര്‍ റാവല്‍, പ്രസാദ് ലാഡ്, പ്രവീണ്‍ ദരേക്കര്‍, രാം കഡം എന്നിവരെ വളര്‍ത്തിയെന്നും ഖോട്ടെ ആരോപിച്ചു. ഇവരുടെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്നും അനില്‍ ഖോട്ടെ പറഞ്ഞു.

 തോല്‍വിക്ക് ഞങ്ങളല്ല കാരണക്കാര്‍...പങ്കജ മുണ്ടെ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് എംപി! തോല്‍വിക്ക് ഞങ്ങളല്ല കാരണക്കാര്‍...പങ്കജ മുണ്ടെ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് എംപി!

English summary
devendra fadnavis plotted against pankaja munde says former mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X