തന്നെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പോലീസിനോട് മുഖ്യമന്ത്രി
പനാജി: കടന്നുപോകുമ്പോഴെല്ലൊം തന്നെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഗോവയില്‍ നടക്കുന്ന വിമണ്‍ എക്‌ണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഫട്‌നാവിസ് മറ്റു മുഖ്യമന്ത്രിക്കും ഭരണ നേതാക്കള്‍ക്കും മാതൃകയാക്കാവുന്ന കാര്യം നിര്‍ദ്ദേശിച്ചത്. മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥരോട് ഈ സംവിധാനം വേണ്ടെന്ന് താന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംവിധാനങ്ങള്‍ വിഐപി സംസ്‌കാരം വളര്‍ത്തുന്നതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ കൊണ്ടുവന്ന പരിഷ്‌കാരമാണിത്. നാമിത് പിന്തുടരേണ്ട ആവശ്യമില്ല. തങ്ങളാണ് ഭരിക്കുന്നതെന്ന ബോധം ഇന്ത്യക്കാര്‍ക്കുണ്ടാക്കാനാണ് ബ്രിട്ടീഷുകാര്‍ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഇനിയതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, അകമ്പടി വാഹനങ്ങളുടെ കാര്യത്തിലും താന്‍ മിതത്വം പാലിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 15 അകമ്പടി വാഹനങ്ങളാണ് തനിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നക്‌സല്‍ ഭീഷണിയുടെ പേരിലാണിത്. എന്നാല്‍ അഞ്ചു വാഹനങ്ങല്‍ മാത്രമായി താനത് കുറച്ചിരിക്കുകയാണ്. പ്രശ്‌നബാധിത മേഖലകളില്‍ അല്ലാതെ പോകുമ്പോള്‍ അഞ്ചില്‍നിന്നും അത് രണ്ടാക്കി കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബീഫ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയാണ് ഫട്‌നാവിസ്. എന്നാല്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ മുന്നോട്ടു വെച്ച വിഐപി സംസ്‌കാരം ഒഴിവാക്കാനുള്ള തീരുമാനത്തിലൂടെ അദ്ദേഹം ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്കെല്ലാം മാതൃകയായിരിക്കുകയാണ്.


Click it and Unblock the Notifications