കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ താക്കറെ ആത്മാഭിമാനം പഠിപ്പിച്ചു, ശിവസേന സ്ഥാപക നേതാവിനെ പുകഴ്ത്തി ഫട്‌നാവിസ്, അനുനയ നീക്കം

Google Oneindia Malayalam News

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയുടെ വിയോഗ ദിനത്തില്‍ അദ്ദേ്ഹത്തെ പുകഴ്ത്തി ദേവേന്ദ്ര ഫട്‌നാവിസ്. ബാല്‍ താക്കറെ പ്രചോദനത്തിന്റെ ഉറവിടമാണെന്ന് ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. അതേസമയം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും ബിജെപിയും വേര്‍പിരിഞ്ഞ സാഹചര്യത്തിലാണ് ഫട്‌നാവിസ് ബാല്‍ താക്കറെയെ പുകഴ്ത്തിയതെന്നതും വലിയ പ്രത്യേകതയാണ്.

1

അതേസമയം ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിലും ശിവസേന പങ്കെടുക്കുന്നില്ല. ബാല്‍ താക്കറെ ജനങ്ങളെ ആത്മാഭിമാനത്തിന്റെ മൂല്യം പഠിപ്പിച്ച നേതാവാണ്. ഹിന്ദു ഹൃദയ് സാമ്രാട്ട് ബാല്‍ താക്കറെയ്ക്ക് എന്റെ ആദരങ്ങള്‍ എന്നായിരുന്നു ഫട്‌നാവിസിന്റെ ട്വീറ്റ്. ബാല്‍ താക്കറെയുടെ പ്രസംഗത്തിന്റെയും വീഡിയോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഫട്‌നാവിസിന്റെ അനുനയ നീക്കങ്ങളൊന്നും ശിവസേനയോ ഉദ്ധവ് താക്കറെയോ ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് സൂചന.

നേരത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ ശിവസേനയുടെ സീറ്റിംഗ് നിലയും മാറിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനം നാളെ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍ഡിഎ യോഗം ഇന്ന് ചേരുന്നുണ്ട്. എന്നാല്‍ അതില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ശിവസേന തീരുമാനിച്ചത്.

ബിജെപിയുമായുള്ള സഖ്യം നേരത്തെ തന്നെ അവസാനിച്ചതാണെന്നും, ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. അറതേസമയം ബാല്‍ താക്കറെയ്ക്ക് ആദരമര്‍പ്പിക്കാന്‍ നിരവധി പേര്‍ ശിവാജി പാര്‍ക്കിലെത്തിയിരുന്നു. എന്‍സിപി നേതാക്കള്‍ എത്തിയതും ശ്രദ്ധേയമായിരുന്നു. ബാല്‍ താക്കറെയുടെ ഏഴാം ചരമവാര്‍ഷികമാണ് ഇത്. 2012 നവംബര്‍ 17നാണ്് ബാല്‍ താക്കറെ മരിച്ചത്.

ഞങ്ങള്‍ ബാല്‍ താക്കറെയ്ക്ക് വേണ്ടി എന്തും ചെയ്യും, മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെയെന്ന് റാവത്ത്ഞങ്ങള്‍ ബാല്‍ താക്കറെയ്ക്ക് വേണ്ടി എന്തും ചെയ്യും, മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെയെന്ന് റാവത്ത്

English summary
devendra fadnavis praises bal thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X