മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും: സർക്കാർ രൂപീകരണത്തിന് 6-1 ഫോർമുലയിറക്കി ബിജെപി
ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. മുംബൈയില്‍ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി ജെ പിയുടെ നിയമസഭ കക്ഷിയോഗം. ഇരുവരേയും കേന്ദ്ര നിരീക്ഷകരായി പാർട്ടി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ ഔദ്യോഗികമായ പ്രഖ്യാപിക്കുന്ന ചടങ്ങ് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും പാർട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞെന്നുമാണ് സംസ്ഥാനത്ത് നിന്നുമുള്ള മുതിർന്ന ബി ജെ പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നാളെയാണ് സത്യപ്രതിജ്ഞ. ഡിസംബർ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ ബി ജെ പി, ശിവസേന, എന്‍ സി പി എന്നിവർ അടങ്ങുന്ന സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉടലെടുത്തതിനെ തുടർന്ന് സർക്കാർ രൂപീകരണം വൈകുകയായിരുന്നു. നിലവിലെ മുഖ്യമന്തി ഏക്നാഥ് ഷിന്‍ഡെയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത് എത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ശിവസേനയെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് ബി ജെ പി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലേക്ക് കടന്നത്.
ബി ജെ പിക്ക് മുഖ്യമന്ത്രി പദം ലഭിക്കുമ്പോള്‍ ശിവസേനയില്‍ നിന്നും എന്‍ സി പിയില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരുമുണ്ടാകും. എന്‍ സി പിയില്‍ നിന്നും അജിത് പവാറായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ ശിവസേന ഇതുവരെ തീരുമാനം പുറത്തുവിട്ടിട്ടില്ല. 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 230ലും വിജയിക്കാന്‍ സഖ്യത്തിന് സാധിച്ചിരുന്നു. ബി ജെ പി 132 സീറ്റ് സ്വന്തമാക്കിയപ്പോള്‍ ശിവസേന 57 സീറ്റും എൻ സി പി 41 സീറ്റും നേടി.
അതേസമയം, 6-1 ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ രൂപീകരണമെന്ന സൂചനകളും വരുന്നുണ്ട്. അതായത് ഒരു പാർട്ടിക്ക് ഓരോ ആറ് എം എൽ എമാർക്കും ഒരു മന്ത്രിയെന്ന രീതിയില്‍ വീതംവെയ്പ്പുണ്ടാകും. ഈ ഫോർമുല പ്രകാരം ബി ജെ പിക്ക് 20 മുതൽ 22 വരെ മന്ത്രിപദവികള്‍ ലഭിക്കാം. ഏകനാഥ് ഷിൻഡെയുടെ പാർട്ടിക്ക് 12 സ്ഥാനങ്ങളും എൻ സി പിയിലെ അജിത് പവാർ വിഭാഗത്തിന് 9 മുതൽ 10 വരെ മന്ത്രിസ്ഥാനങ്ങളുമായിരിക്കും ലഭിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications