മഹാരാഷ്ട്രയെ ഇനി ഫഡ്നാവിസ് നയിക്കും; ഷിന്‍ഡെയും അജിതും ഉപമുഖ്യമന്ത്രിമാര്‍
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖരായ നിരവധി പേര് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് ശേഷമാണ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി പദവി ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്.
അതേസമയം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഏകനാഥ് ഷിന്‍ഡെ ശിവസേന നേതാവാ് ബാല്‍ താക്കറെയ്ക്കും നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ്, നിര്‍മല സീതാരാമന്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഷാരൂഖ് ഖാന്, സല്മാന് ഖാന്, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, മുകേഷ് അംബാനി തുടങ്ങിയ വിവിഐപിമാരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി. 42,000 ത്തോളം പേരാണ് ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
5 അഡീഷണല്‍ കമ്മീഷണര്‍മാര്‍, 15 ഡിസിപിമാര്‍, 700 ഓളം ഉദ്യോഗസ്ഥര്‍, 4,000-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമഗ്രമായ സുരക്ഷാ പദ്ധതിയാണ് മുംബൈ പോലീസ് തയ്യാറാക്കിയത്. സംസ്ഥാന റിസര്‍വ് പോലീസ് ഫോഴ്സ് (എസ്ആര്‍പിഎഫ്), ക്വിക്ക് റെസ്പോണ്‍സ് ടീം (ക്യുആര്‍ടി), കലാപ നിയന്ത്രണ ടീം, ഡെല്‍റ്റ, കോംബാറ്റ് ടീമുകള്‍, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ് എന്നിവയെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. 2014-2019 കാലയളവിലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 44-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. 2019 ല്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാലാവധി അഞ്ച് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ.
ബുധനാഴ്ച മുംബൈയില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഫഡ്നാവിസിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. 288 നിയമസഭാ സീറ്റുകളില്‍ 230 ലും മഹായുതിയാണ് വിജയിച്ചത്. ബിജെപി 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോള്‍ ശിവസേനയും എന്‍സിപിയും യഥാക്രമം 57 ഉം 41 ഉം സീറ്റുകള്‍ നേടി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications