കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് പവാറിനെതിരെ ദേവേന്ദ്രഫഡ്‌നാവിസ്; ഫഡ്‌നാവിസിനെ പൂട്ടി കോണ്‍ഗ്രസ്; മഹാരാഷ്ട്രീയം

  • By News Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള മഹാരാഷ്ട്രയുടെ സ്ഥിതി അതിഗുരുതരമായ നിലയിലാണ്. രാജ്യത്തെ കൊറോണ കേസുകളില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയിലാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മുംബൈ നഗരമാണ് രോഗ ബാധയില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 22000 ആണ്.

കൊറോണ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി മഹാരാഷ്ട്രക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. പിന്നാലെ ശരദ് പവാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.

നരേന്ദ്രമോദിക്ക് കത്ത്

നരേന്ദ്രമോദിക്ക് കത്ത്

കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി മഹാരാഷ്ട്ര മഹാവികാസ് അഘാഡി സര്‍ക്കാരിന് പ്രത്യേകം സാമ്പത്തിക പാക്കേജ് അുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശരദ് പവാര്‍ നരേന്ദ്രമോദിക്ക് കത്തയച്ചത്. എന്നാല്‍ കേന്ദ്രത്തോട് പവാര്‍ ആവശ്യപ്പെട്ട അതേ പാക്കേജ് മഹാരാഷ്ട്രസര്‍ക്കാരും പ്രഖ്യാപിക്കണമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആവശ്യം.

മറുപടി

മറുപടി

ആവശ്യത്തിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസിനെിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കൊറോണ പ്രതിരോധത്തിനായി പ്രാദേശിക വികസന ഫണ്ട് പിഎം കെയറിലേക്ക് നല്‍കിയ ബിജെപി എംഎല്‍എമാര്‍ അതേതുക എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നില്ലായെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്.

 ആവശ്യം

ആവശ്യം

ശരദ് പവാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട അതേ പാക്കേജ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണം.നിരവധി തവണ ശരദ് പവാര്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ അയച്ചിരുന്നു. സമാനമായൊരു കത്ത് ശരദ് പവാര്‍ ഉദ്ധവ് താക്കറേക്കും അയക്കണം. എന്നായിരുന്നു മഹാരാഷ്ട്ര മന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടത്.

കൂടികാഴ്ച്ച

കൂടികാഴ്ച്ച

ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുമായി ബിജെപി നേതാക്കള്‍ കൂടി കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശം. എന്നാല്‍ വിഷയം ബിജെപി രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസ്താവന മഹാരാഷ്ട്രക്കെതിരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സച്ചിന്‍ സാവന്ത്

സച്ചിന്‍ സാവന്ത്

ബിജെപി എംഎല്‍എമാര്‍ അവരുടെ പ്രാദേശിക വികസന ഫണ്ട് പിഎം കെയറിലേക്ക് നല്‍കി. അവരത് എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാതിരുന്നത്. സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ചോദിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ സഹായിക്കുന്നതിന് പകരം ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും സച്ചിന്‍ സാവന്ത് കുറ്റപ്പെടുത്തി.

പാക്കേജ് വേണ്ട

പാക്കേജ് വേണ്ട

കൊവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പാക്കേജും പ്രഖ്യാപിക്കേണ്ടതില്ലെന്നും എല്ലാം പ്രഖ്യാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തി കഴിഞ്ഞല്ലോയെന്നും സാവന്ത് പരിഹസിച്ചു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇവിടെ അവശ്യ സേവനങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളു. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 58802 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 39173 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്

English summary
Devendra Fadnavis Targets Sharad Pawar Over Letter to PM Modi; Congress Reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X