കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഒരു ബിജെപി നേതാവെത്തുന്നത് ഇതാദ്യമാണ്. ഗവര്‍ണര്‍ സി.വി. റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.

ഏക്‌നാഥ് ഗഡ്‌സെ, സുധീര്‍ മൃഗാന്ദിവര്‍, വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ എന്നിവര്‍ പങ്കെടുത്തു. അമിത് ഷായുടെ അഭ്യര്‍ഥനപ്രകാരം പിണങ്ങി നിന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ചടങ്ങിനെത്തി.

devendrafadnavis

പുറത്തുനിന്ന് പിന്തുണയുളള ന്യൂനപക്ഷ സര്‍ക്കാരായിട്ടായിരിക്കും ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യത. 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 121 അംഗങ്ങള്‍ മാത്രമാണുളളത്. ഏഴോളം വരുന്ന സ്വതന്ത്രരെയും ചെറുകക്ഷികളെയും കൂട്ടിച്ചേര്‍ത്ത് ഭൂരിപക്ഷം തികയ്ക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

English summary
Devendra Fadnavis sworn-in as the chief minister of the first BJP government of Maharashtra. Governor C.V. Rao administered the oath of office and secrecy to Fadnavis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X