അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് വിശ്വാസികൾക്ക് നാളെ മുതൽ പ്രവേശനം;ദർശന സമയം വിശദമായി അറിയാം
ഡൽഹി: അയോധ്യ രാമക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി തുറന്നുകൊടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നും 12.30നും ഇടയിലായിരുന്നു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ക്ഷേത്രത്തിലെ ദർശനവും ആരതി സമയവും അറിയാം
രാവിലെയും വൈകീട്ടും വിശ്വാസികൾക്ക് ക്ഷേത്ര ദർശനം നടത്താം. രാവിലെ 7:00 മുതല്‍ 11:30 വരെയാണ് രാവിലെ ദർശന സമയം. ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരേയും. രാവിലെ 6.30നാണ് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതി. വൈകിട്ട് 7.30ന് സന്ധ്യാ ആരതി നടക്കും.

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ ആരതി സമയത്ത് ര്രവേശിക്കാൻ മുൻകൂട്ടി പാസുകൾ എടുക്കണം. ഓഫ് ലൈനായും ഓൺലൈനായും വിശ്വാസികൾക്ക് പാസ് ലഭിക്കും. ക്ഷേത്രത്തിൽ നേരിട്ട് പോയി പാസ് എടുക്കുന്നവർ ആരതി സമയത്തിന് 30 മിനിറ്റ് മുൻപെങ്കിലും പാസ് കൈപ്പറ്റണം. ക്ഷേത്ര പരിസരത്തെ ക്യാമ്പ് ഓഫീസിൽ നിന്നും ഇത് ലഭിക്കും. ഇതിനായി തിരിച്ചറിയൽ രേഖ ആവശ്യമാണ്.
ഓൺലൈനായി ആരതി പാസ് ബുക്ക് ചെയ്യുന്നത് ഇങ്ങനെ
1.അയോധ്യ രാമക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://online.srjbtkshetra.org/#/login സന്ദർശിക്കുക
2. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
3. ഫോണിലേക്ക് വരുന്ന ഒ ടി പി നമ്പർ ഉപയോഗിച്ച് 'എന്റെ പ്രൊഫൈൽ' വിഭാഗം കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
4.ആരതിക്കോ ദർശനത്തിനോ ആവശ്യമായ സമയം തിരഞ്ഞെടുക്കാം
5.ആവശ്യമായ വിശദാംശങ്ങൾ നൽകുക
6.നിങ്ങളുടെ ബുക്കിംഗ് പൂർത്തിയാക്കാനും പാസ് നേടാനും മറ്റ് നിർദ്ദേശങ്ങൾ പിന്തുടരുക
7. തുടർന്ന് പാസ് അനുവദിച്ചത് സംബന്ധിച്ചുള്ള സ്ഥിരീകരണം ലഭിക്കും
8. പ്രവേശനത്തിന് മുമ്പ് ക്ഷേത്ര കൗണ്ടറിൽ നിന്ന് നിങ്ങളുടെ പാസ് എടുക്കുക.
നിലവിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടില്ല. അപ്‌ഡേറ്റുകൾക്കായി ദയവായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.ഗതാഗത ഓപ്ഷനുകൾ
ഗതാഗത സൗകര്യങ്ങൾ
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ മഹർഷി വാല്മിമികി ഇന്‍റർനാഷണൽ വിമാനത്താവളത്തേയും അയോധ്യ ധാം റെയിൽവേ സ്റ്റേഷനും വിശ്വസികൾക്ക് ആശ്രയിക്കാം. കഴിഞ്ഞ ഡിസംബർ 30 നായിരുന്നു വിമാനത്താവളം
പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ക്ഷേത്രത്തിലേക്ക് എത്താൻ ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും ധാരാളമായി ലഭിക്കും.












Click it and Unblock the Notifications