കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയതന്ത്രജ്ഞയുടെ അറസ്റ്റ്:യുഎസ് ഖേദം പ്രകടിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: അമേരിക്കയിലെ ഇന്ത്യ ഡെപ്യൂട്ടി കോണ്‍സണ്‍ ജനറലായ ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ചാണ് സംഭവം ദൗര്‍ഭാഗ്യകരമെന്ന് അറിയിച്ചത്.

ദേവയാനിക്കുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് മങ്ങലേല്‍പ്പിക്കാന്‍ ഇടയാക്കരുതെന്നും കെറി ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കര്‍ണി മാധ്യമപ്രവര്‍ത്തകരെ അറയിച്ചു. തങ്ങളുടെ ഉറ്റ സുഹൃദ് രാഷ്ട്രമായ ഇന്ത്യയ്ക്ക് വേദനയുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് കെറി പറഞ്ഞതായും പത്രക്കുറിപ്പില്‍ അറിയിക്കുന്നു.

Devyani Khobragade

അതിനിടെ ബുധനാഴ്ച ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇവരെ ന്യൂയോര്‍ക്കിലെ യുഎന്നിന്റെ സ്ഥിരം ഓഫീസിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായിരുന്നു. ദേവയാനിയെ അപമാനിച്ച സംഭവത്തില്‍ കക്ഷിവ്യത്യാസമില്ലാതെ പാര്‍ലമെന്റില്‍ ഇരു സഭകളും പ്രതിഷേധമുയര്‍ത്തിയിരുന്നു. സംഭവത്തില്‍ അമേരിക്ക മാപ്പ് പറയണമെന്നും ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഇനിയും ശക്തിപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായവിവരങ്ങള്‍ നല്‍കി എന്നാരോപിച്ചാണ് ദേവയാനിയെ അറസ്റ്റ് ചെയ്ത വിലങ്ങ് വയ്ക്കുകയും ഉടുതുണി ഉരിഞ്ഞ് പരിശോധിക്കുകയും ചെയ്തത്. എന്നാല്‍ വീട്ടുജോലിക്കാരി സംഗീതയും ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്‍ഡും ദേവയാനിയെ കേസില്‍ കുടുക്കുകയായിരുന്നെന്നാണ് സൂചന. യുഎസില്‍ സ്ഥിര താമസമാക്കുന്നതിന് എമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളാണിതെന്നാണ് കരുതുന്നത്.

വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് കേസിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വിവരിച്ചത്. സംഗീതയ്ക്കും കുടുംബത്തിനും അനധികൃത വിസ നല്‍കാനും രാജ്യത്തേക്ക് കടക്കാനും യുഎസ് സഹായം നല്‍കിയെന്നും ഖുര്‍ഷിദ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്താമാക്കി.

English summary
The United States moved quickly on Wednesday to defuse the tangled diplomatic spat with India by having secretary of state John Kerry telephone India's national security adviser Shivshankar Menon to express regret about the incident in which diplomat Devyani Khobragade was treated harshly by US law enforcement authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X