ദേവയാനി ഇന്ത്യയിലേക്ക്, ദില്ലിയിലേക്ക് സ്ഥലംമാറ്റം
ദില്ലി: അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെ ഇന്ത്യയിലേക്ക് തിരിച്ചു. ദേവയാനിയെ ദില്ലിയിലേക്ക് സ്ഥലം മാറ്റിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
വിസ അപേക്ഷയില്‍ കൃത്രിമ കാണിച്ചു, വീട്ടു ജോലിക്കാരിക്ക് മിനിതം വേതനം നല്‍കിയില്ല എന്നീ കേസുകളില്‍ ദേവയാനിക്കെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് ഇത്. ദേവയാനി രാജ്യം വിടണമെന്ന് അമേരിക്ക ആവശ്പ്പെട്ടിട്ടുണ്ട്.

ദേവയാനി ഇന്ത്യയിലേക്ക് തിരിച്ച്ചിട്ടുണ്ട്. ദില്ലിയിലെത്തി പുതിയ ജോലിയില്‍ ഉടന്‍ തന്നെ പ്രവേശിക്കും. എന്നാല്‍ ഇവരുടെ കുട്ടികള്‍ അമേരിക്കയില്‍ തന്നെ തുടരുമെന്നാണ് വിവരം.
താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദേവയാനി ഇപ്പോഴും. കോടതിയില്‍ തന്റെ നിരപരാധിത്വവും നയതന്ത്ര പരിരക്ഷയും തെളിയിക്കാനാകുമെന്ന് ദേവയാനി പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications