കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിന് മുന്പേ ദേയാനിക്ക് യുഎന്‍ അക്രഡിറ്റേഷന്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക അറസ്റ്റ് ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. ഐക്യ രാഷ്ട്രസഭയുടെ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നിട്ട് കൂടി ദേവയാനിയെ അറസ്റ്റ് ചെയ്ത് മോശമായ രീതിയില്‍ പെറുമാറിയതിന്റെ യഥാര്‍ത്ഥ കാരണം അമേരിക്ക ഇനിയും വ്യക്തമാക്കുന്നില്ല.

2013 ആഗസ്റ്റ് മാസം മുതലേ ദേവയാനിക്ക് ഐക്യരാഷ്ട്രസഭ അക്രഡിറ്റേഷന് ഉണ്ടായിരുന്നു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. സഭയിലെ ഇന്ത്യന്‍ ഡെലിഗേറ്റ്‌സിന്റെ ഉപദേക സ്ഥാനമാണ് ദവയാനിക്ക് ഉണ്ടായിരുന്നത്. ആഗസ്റ്റ് 26 മതല്‍ ഡിസംബര്‍ 31 വരെയാണ് ഇതിന്റെ കാലാവധി.

Devyani Khobragade

സാധാരണ നയതന്ത്ര പരിരക്ഷക്കപ്പുറം ഐക്യരാഷ്ട്രസഭ അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് കൂടതല്‍ പരിരക്ഷകള്‍ ലഭിക്കേണ്ടതുണ്ട്. ഇത്തരം പരിരക്ഷയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. അറസ്റ്റ് മാത്രമല്ല, ഇവരെ തടഞ്ഞ് വക്കാനോ ഇവരുടെ ബാഗേജുകള്‍ പിടിച്ചെടുക്കാനോ പാടില്ല എന്നാണ് നിയമം.

ദേവയാനി പ്രിനിധി സംഘാംഗം അല്ലെന്ന വാദവും നിലനില്‍ക്കില്ല. ഉപ പ്രതിനിധി, ഉപദേശകര്‍, സാങ്കേതിക വിദഗ്ധര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം തന്നെ ഈ പരിരക്ഷകള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് ഐക്യരകാഷ്ട്രസഭയുടെ രേഖകള്‍ വ്യക്തമാക്കുന്നത്.

ഒരു വ്യക്തി തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചാല് അവന്റെ അടിയാധാരത്തിന്റെ വിവരം വരെ ശേഖരിക്കുന്നവരാണ് അമേരിക്കക്കാര്‍. എന്നിട്ടും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനിക്ക് ഐക്യരാഷ്ട്ര സഭ അക്രഡിറ്റേഷന്‍ ഉള്ള കാര്യം അമേരിക്കന്‍ അധികൃതര്‍ അറിഞ്ഞില്ലെന്ന വിശദീകരണം ന്യായീകരിക്കാനാവില്ല.

English summary
Devyani had UN Accreditation before her arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X