കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനിക്കെതിരെ കുറ്റം ചുമത്തി, നയതന്ത്ര പരിരക്ഷ

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്കെതിരെ അമേരിക്ക കുറ്റം ചുമത്തി. ദേവയാനി രാജ്യം വിടണമെന്നും അമേരിക്ക. എന്നാല്‍ ദേവയാനി ഇതിനകം തന്നെ അമേരിക്ക വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ദേവയാനിക്കെതിരെ കുറ്റം ചുമത്തിയെങ്കിലും ഇവര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കും. അതുകൊണ്ടാണ് മറ്റ് നടപടികളിലേക്ക് കടക്കാതെ രാജ്യം വിടണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ നയതന്ത്ര പരിരക്ഷ താന്‍ കോടതfയില്‍ ചൂണ്ടിക്കാട്ടുമെന്ന് ദേവയാനി അറിയിച്ചു.

Devyani Khobragade

വിസ അപേക്ഷയില്‍ കൃത്രിമം കാണിച്ചു, വീട്ടു ജോലിക്കാരിക്ക് മിനിമം ശമ്പളം നല്‍കിയില്ല എന്നീ കേസുകളാണ് ദേവയാനിക്കെതിരെയുള്ളത്. നിലവില്‍ നയതന്ത്ര പരിരക്ഷ നല്‍കി മറ്റ് നടപടികള്‍ എടുക്കില്ലെങ്കിലും, നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയിലേക്ക് തിരിച്ചുവന്നാല്‍ വിചാരണ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ അറ്റോണി ജനറല്‍ പ്രീത് ഭരാര വ്യക്തമാക്കിയിട്ടുള്ളത്.
ദേവയാനി അടുത്തിടെ മാത്രമാണ് നയതന്ത്ര പരിരക്ഷ നേടിയതെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കുമെന്നും പ്രീത് ഭരാര ഡിസ്ട്രിക്ട് ജഡ്ജി ഷിറ ഷീല്‍ഡ്ലിന് നല്‍കിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തന്റെ നയതന്ത്ര പരിരക്ഷ കോടതിയില്‍ തെളിയിക്കുമെന്നാണ് ദേവയാനി ആവര്‍ത്തിച്ചത്. തന്റെ ഭാഗം ന്യായമാണെന്ന് കോടതിയില്‍ ഉറപ്പ് വരുത്തും. അതിന് ശേഷം മാത്രമേ അമേരിക്ക വിടൂ എന്നും ദേവയാനി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രഞ്ജരില്‍ ഒരാളായ ദേവയാനി ഖോബ്രഗഡെയെ 2013 ഡിസംബര്‍ 12 നാണ് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ നന്ഗയാക്കി പരിശോധിക്കുക്കയും കാവിറ്റി ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തു. വീട്ടു ജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡ്‌സിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഭവം ഇന്ത്യ- അമേരിക്ക നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിച്ചു.

English summary
Devyani Khobragade indicted for visa fraud, granted diplomatic immunity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X