ദേവയാനിക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേക്കെതിരെ അമേരിക്കന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം മാന്‍ഹട്ടനിലെ ജില്ലാ കുറ്റവിമുക്തയായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ അധികൃതര്‍ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
വീട്ടുജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ കൃത്രിമം കാണിച്ചു, വീട്ടുജോലിക്കാരിക്ക് മിനിമം വേതനം നല്‍കിയില്ല എന്നീ കേസുകളാണ് ദേവയാനിക്കെതിരെ ചുമത്തപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം ജില്ലാ കോടതി ഉത്തരവിട്ടത്.

ന്യൂയോര്‍ക്കിലെ കോടതിയാണ് ഇപ്പോള്‍ വീണ്ടും വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അമേരിക്കയില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ആയ പ്രീത് ഭരാരെയുടെ ഓഫീസ് ആണ് ദേവയാനിക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.
അമേരിക്കയിലെ ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖോബ്രഗഡെയെ 2013 ഡിസംബര്‍ 12 നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ നഗ്നയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റിന് വിധേയയാക്കുകയും ചെയ്തിരുന്നു. ഇത് ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തെ സാരമായി ബാധിച്ചിരുന്നു.
പിന്നീട് നയതന്ത്ര പരിരക്ഷ ഉറപ്പാന്‍ ഐക്യരാഷ്ട്രസഭ ദൗത്യസംഘത്തിലേക്ക് ഇന്ത്യ ദേവയാനിയെ മാറ്റിയിരുന്നു. ഇതോടെ അമേരിക്കക്ക് നിയമനടപടി എടുക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications