ദേവയാനിയെ ശിക്ഷിക്കാതെ വിടില്ലെന്ന് അമേരിക്ക
ദില്ലി: അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ ശിക്ഷിക്കാതെ വിടാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ദേവയാനിടെ കുറ്റവിമുക്തയാക്കണം എന്നും അമേരിക്ക മാപ്പ് പറയണം എന്നും ഉള്ള ഇന്ത്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വീട്ടു ജോലിക്കാരിക്ക് കരാറില്‍ പറഞ്ഞ വേതനം നല്‍കിയില്ല, വീട്ടു ജോലിക്കാരിയുടെ വിസ അപേക്ഷയില്‍ കൃത്രിമംകാട്ടി എന്നീ കുറ്റങ്ങളാണ് ദേവയാനിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഗൗരവമേറിയ കുറ്റങ്ങളാണ് ദേവയാനി ചെയ്തിരിക്കുന്നതെന്നും ശിക്ഷ അനുഭവിക്കാതെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കില്ലെന്നും ആണ് അമേരിക്കയുടെ കര്‍ശന നിലപാട്.

അറസ്റ്റ് ചെയ്ത് ജയിലില്അടച്ച ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റിന് വിധേയയാക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ദേവയാനിയെ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര വിഭാഗത്തിലേക്ക് മാറ്റി. നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര വിഭാഗത്തിലേക്ക് മാറ്റിയത് കൊണ്ട് ദേവയാനിക്ക് നയതന്ത്ര പരിഗണന ലഭിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ നിയമനത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുല്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിച്ചതാണ് വിവാദം. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും രഹസ്യ നീക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദും ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications