കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനിയെ ശിക്ഷിക്കാതെ വിടില്ലെന്ന് അമേരിക്ക

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ ശിക്ഷിക്കാതെ വിടാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ദേവയാനിടെ കുറ്റവിമുക്തയാക്കണം എന്നും അമേരിക്ക മാപ്പ് പറയണം എന്നും ഉള്ള ഇന്ത്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

വീട്ടു ജോലിക്കാരിക്ക് കരാറില്‍ പറഞ്ഞ വേതനം നല്‍കിയില്ല, വീട്ടു ജോലിക്കാരിയുടെ വിസ അപേക്ഷയില്‍ കൃത്രിമംകാട്ടി എന്നീ കുറ്റങ്ങളാണ് ദേവയാനിയില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഗൗരവമേറിയ കുറ്റങ്ങളാണ് ദേവയാനി ചെയ്തിരിക്കുന്നതെന്നും ശിക്ഷ അനുഭവിക്കാതെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കില്ലെന്നും ആണ് അമേരിക്കയുടെ കര്‍ശന നിലപാട്.

Devyani Khobragade

അറസ്റ്റ് ചെയ്ത് ജയിലില്‍അടച്ച ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റിന് വിധേയയാക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ദേവയാനിയെ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര വിഭാഗത്തിലേക്ക് മാറ്റി. നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നയതന്ത്ര വിഭാഗത്തിലേക്ക് മാറ്റിയത് കൊണ്ട് ദേവയാനിക്ക് നയതന്ത്ര പരിഗണന ലഭിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ നിയമനത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുല്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിച്ചതാണ് വിവാദം. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും രഹസ്യ നീക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

English summary
Devyani should be punished , says US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X