കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ മാറിയത് അറിഞ്ഞില്ല, നോട്ട് പ്രിന്റ് ചെയ്യുന്നത് സുബ്ബറാവുവിന്റെ പേരില്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി : നിങ്ങളില്‍ എത്രപേര്‍ നിങ്ങളുടെ കൈയില്‍ എത്തുന്ന കറന്‍സി നോട്ടുകള്‍ ശ്രദ്ധിക്കാറുണ്ട്. എന്താ കാര്യം എന്നല്ലെ പറയാം. രാജ്യത്ത് നോട്ട് അച്ചടിക്കുന്ന പ്രസുകളില്‍ ഒരെണ്ണത്തിന് ഇപ്പോഴും 2013 ല്‍ സ്ഥാനമൊഴിഞ്ഞ ഡി സുബ്ബറാവു തന്നെയാണ് ആര്‍ബിഐ ഗവര്‍ണര്‍.

2013 സെപ്തംബറില്‍ ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതല ഏറ്റെടുത്തിരുന്നു. കറന്‍സിനോട്ടില്‍ ഡി സുബ്ബറാവുവിന്റെ പേര് പ്രിന്റ് ചെയ്ത് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത് ദേവാസ് പ്രസാണ്. രഘുറാം രാജന്‍ ചുമതലയേറ്റതിനാല്‍ 2014 ജനുവരി മുതല്‍ നോട്ടില്‍ വരേണ്ട ഒപ്പ് രഘുറാം രാജന്റേതാണ്.

raghu-ram-rajan

എന്നാല്‍ ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ ദേവാസ് പ്രസില്‍ പ്രിന്റ് ചെയ്ത് ഇറക്കിയ 372 ദശലക്ഷം നോട്ടുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ഒപ്പാകട്ടെ സുബ്ബറാവുവിന്റേതും.2014 ജനുവരിയില്‍ ഇവര്‍ സുബ്ബറാവുവിന്റെ ഒപ്പിട്ട് ഇറക്കിയ നോട്ട് തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിനാണ് ആര്‍ബിഐ.

ആര്‍ബിഐ റീജിയണല്‍ ഓഫീസ് 146 ദശലക്ഷം നോട്ടുകള്‍ തിരിച്ചു പിടിച്ചെങ്കിലും 20 ന്റെയും 500 ന്റെയും 100 ന്റെയുമായി 37 കോടിയോളം വരുന്ന226 ദശലക്ഷം നോട്ടുകള്‍ ഇനിയും കിട്ടാനുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ മുന്‍ ഗവര്‍ണറിന്റെ ഒപ്പു പതിച്ച നോട്ടുകള്‍ അയയ്ക്കരുതെന്ന് പ്രസ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

English summary
You would normally expect the bank note press to know who the RBI governor is. But, it has now emerged that at least one of the press continued printing currency notes bearing D Subbarao's signature even in February 2014,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X