Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫേലില്‍ സര്‍ക്കാരിന് കുരുക്ക്... പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കരാറിനെ എതിര്‍ത്തിരുന്നു

ദില്ലി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് വീണ്ടും കുരുക്ക്. കരാര്‍ ഒപ്പിടുന്നതിന് ഒരു ദിവസം മുമ്പ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനങ്ങളുടെ അടിസ്ഥാന വിലയില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പ്രതിരോധ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. കോണ്‍ട്രാക്‌സ് നെഗോസിഷേഷന്‍സ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഈ ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കരാറിന് കാബിനറ്റ് അംഗീകാരം ലഭിക്കാനുള്ള പ്രാരംഭ നടപടികള്‍ നടപ്പാക്കേണ്ട ജോയിന്റ് സെക്രട്ടറി അക്വിസിഷന്‍ മാനേജറാണ് ഇയാള്‍.

1

കരാറിലുള്ള വിയോജന കുറിപ്പ് ഉദ്യോഗസ്ഥന്‍ രേഖാമൂലം മന്ത്രാലയത്തിന് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരാറിന് കാബിനറ്റ് അംഗീകാരം ലഭിക്കുന്നതിന് താമസം വന്നിരുന്നു. ഇതോടെ കരാര്‍ നടപ്പാക്കുന്നത് വൈകിയിരുന്ു. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥന്റെ വിയോജന കുറിപ്പിനെ തള്ളിയാണ് പദ്ധതിക്ക് കാബിനറ്റ് അംഗീകാരം ലഭിച്ചത്. ഇതിന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടപെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റാഫേല്‍ ഇടപാടിന്റെ ഫയലില്‍ ഈ വിയോജന കുറിപ്പും ഉണ്ട്. കരാര്‍ സംബന്ധിച്ച് സിഎജി സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ടില്‍ ഈ കത്തിനെ കുറിച്ചും വെളിപ്പെടുത്തലുണ്ടാകും.

നേരത്തെ നിരവധി തവണ ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ച നടത്തിയാണ് ഇന്ത്യ റാഫേല്‍ ഇടപാടില്‍ പങ്കാളിയായത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ച സമയത്താണ് 36 റാഫേല്‍ വിമാനങ്ങളുടെ കരാര്‍ പ്രഖ്യാപിച്ചത്. ഇതോടെ മുമ്പ് 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാട് റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് 2016ലാണ് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും ചേര്‍ന്ന് റാഫേല്‍ ഇടപാടില്‍ ഒപ്പിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+