Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വന്‍സാര കുറ്റവിമുക്തന്‍; വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത്

ഗാന്ധിനഗര്‍: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ പ്രതിയായിരുന്ന മുന്‍ ഐസിഎസ് ഓഫീസര്‍ ഡിജി വന്‍സാരയ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കി. ഇയാള്‍ക്കെതിരായ രണ്ടു കേസുകളിലും വെറുതെവിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം അനുവദിച്ചത്. ഡിഐജി ആയിരിക്കെയാണ് കേസില്‍ പ്രതിയായത്. ഇപ്പോള്‍ അദ്ദേഹത്തെ ഐജിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി.

Dg

2014 മെയ് 31നാണ് ഡിഐജി റാങ്കിലിരിക്കെ വന്‍സാര വിരമിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് വര്‍ഷം ജയിലിലായിരുന്നു ഇയാള്‍. 2017ലും 2019ലുമായി രണ്ടു കേസുകളിലും കോടതി വന്‍സാരയെ വെറുതെവിട്ടു. ഈ സാഹചര്യത്തിലാണ് ആനുകൂല്യങ്ങളെല്ലാം അനുവദിച്ചത്. പെന്‍ഷന്‍, 2007 മുതലുള്ള ശമ്പള കുടിശ്ശിക എന്നിവയെല്ലാം വന്‍സാരയ്ക്ക് അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.

സുഹ്‌റബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലാണ് വന്‍സാര ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഓഫീസര്‍മാര്‍ ആദ്യം അറസ്റ്റിലായത്. ശേഷം ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ വെടിവച്ച് കൊന്ന കേസിലും തുളസീറാം പ്രജാപതിയെ കൊന്ന കേസിലും വന്‍സാരയെ പ്രതി ചേര്‍ക്കപ്പെട്ടു.

2007ല്‍ അറസ്റ്റിലായത് മുതല്‍ വന്‍സാര സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു. 2012ല്‍ മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ഇശ്‌റത്ത് കേസില്‍ 2013ലാണ് സിബിഐ വന്‍സാരയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും സബര്‍മതി ജയിലിലേക്ക് കൊണ്ടുവന്നു. സുഹ്‌റബുദ്ദീന്‍ കൊലക്കേസില്‍ 2014ല്‍ ജാമ്യം ലഭിച്ചു. ഇശ്‌റത്ത് കേസില്‍ 2015ല്‍ ജാമ്യം ലഭിച്ചതോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി. സുഹ്‌റബുദ്ദീന്‍ കേസില്‍ 2017ലും ഇശ്‌റത്ത് കേസില്‍ 2019ലും കുറ്റവിമുക്തനാക്കി. ഇതോടെയാണ് അദ്ദേഹത്തിന് തടഞ്ഞുവച്ച കുടിശ്ശികയും പെന്‍ഷനുമെല്ലാം അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+