നിയന്ത്രണങ്ങള്‍ നീക്കുന്നു..ഇനി സ്‌പൈസ് ജെറ്റിന്റെ എല്ലാ വിമാനങ്ങള്‍ക്കും പറക്കാം
ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നു. ഇനി മുഴുവന്‍ വിമാനങ്ങള്‍ക്കും പറക്കാം. ഈമാസം 30 മുതല്‍ സ്പൈസ് ജെറ്റ് സര്‍വിസുകള്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ ) അറിയിച്ചു. തുടര്‍ച്ചയായ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് സ്പൈസ് ജെറ്റ് വിമാന സര്‍വിസുകള്‍ക്ക് മൂന്നുമാസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിലവിലുള്ള ഷെഡ്യൂളിന്റെ 50 ശതമാനം സര്‍വിസുകള്‍ക്ക് മാത്രമാണ് നിയന്ത്രണമേര്‍പ്പെടുത്തിയ സമയത്ത് പറക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഒക്ടോബര്‍ 30 മുതല്‍ എയര്‍ലൈനിന്റെ എല്ലാ വിമാനങ്ങളും പറത്താം എന്ന് ഡി.ജി.സി.എയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് നിയന്ത്രണമേര്‍പ്പെടുന്നതിലേക്ക് എത്തിയത്.

നിയന്ത്രണ കാലയളവില്‍ സുരക്ഷാ വീഴ്ചകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഡി.ജി.സി.എ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കമ്പനിയുടെ വിമാനങ്ങളില്‍ ഒന്നിലധികം തവണ സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ഡി.ജി.സി.എ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, മറുപടി തൃപ്തികരമായിരുന്നു. ഇതിന് പിന്നാലെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം സ്‌പൈസ് ജെറ്റ് ക്യാപ്റ്റന്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കൊവിഡിന് മുന്‍പുള്ള ശമ്പളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളം ആയിരിക്കും ഇനി ക്യാപ്റ്റന്മാര്‍ക്ക് നല്‍കുക. 80 മണിക്കൂര്‍ ജോല ചെയ്യുന്നതിന് ക്യാപ്റ്റന്മാര്‍ക്ക് പ്രതിമാസം 7 ലക്ഷം രൂപ നല്‍കുന്നത്. കമ്പിനി ഇക്കാര്യം ഔദ്യോ?ഗികമായി പ്രസ്വാനയിലൂടെ അറിയിച്ചിട്ടുണ്ട്. പരിശീലകരുടെയും സീനിയര്‍ ഓഫീസര്‍മാരുടെയും ശമ്പളവും സ്‌പൈസ് ജെറ്റ് ആനുപാതികമായി വര്‍ധിപ്പിച്ചു.
വളരെ കുറഞ്ഞ നിരക്കില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന കമ്പനിയാണ് സ്‌പൈസ് ജെറ്റ്. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ ആദ്യഘട്ട പേയ്മെന്റ് ലഭിച്ചതിന് ശേഷമാണ് ക്യാപ്റ്റന്‍മാര്‍ക്ക് 20 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. പുതുക്കിയ ഇസിഎല്‍ജിഎസ് പ്രകാരം 1,000 കോടി രൂപ അധികമായി വാങ്ങാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇസിഎല്‍ജിഎസിനു പുറമെ 200 മില്യണ്‍ യുഎസ് ഡോളര്‍ സര്‍ക്കാരില്‍ നിന്ന് സമാഹരിക്കാന്‍ മാനേജ്മെന്റ് നീക്കം നടത്തുന്നുണ്ടെന്ന് ക്യാപ്റ്റന്‍ അറോറ പറഞ്ഞു. നവംബര്‍ മുതലായിരിക്കും പുതുക്കിയ ശമ്പളം ലഭിക്കുക. ഓഗസ്റ്റില്‍, സ്‌പൈസ് ജെറ്റ് പരിശീലകര്‍ക്ക് 10 ശതമാനവും ക്യാപ്റ്റന്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും 8 ശതമാനവും ശമ്പളം ഉയര്‍ത്തും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications