കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡിഗോ യാത്രക്കാര്‍ വിമാനത്തില്‍ നിര്‍ബന്ധിതരായി ഇരിക്കേണ്ടി വന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ.

  • By S Swetha
Google Oneindia Malayalam News

മുംബൈ: ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ ബജറ്റ് കാരിയര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍ നിര്‍ബന്ധിതരായി ഇരിക്കാന്‍ ഇടയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ. മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവം. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ബുധനാഴ്ച നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതോടെ സിറ്റി എയര്‍പോര്‍ട്ടിലെ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. റദ്ദാക്കിയ 20 ഓളം വിമാനങ്ങളില്‍ ഭൂരിഭാഗവും ഇന്‍ഡിഗോയിലായിരുന്നു.

indigoairlines

ഫോണ്‍ ചോര്‍ത്തിയത് മാന്യതയുള്ള നടപടിയല്ല; എസ്ഐ വിശ്വാസ്യത നഷ്ടപ്പെടുത്തി; വിമര്‍ശനവുമായി ബിജെപി നേതാവ്ഫോണ്‍ ചോര്‍ത്തിയത് മാന്യതയുള്ള നടപടിയല്ല; എസ്ഐ വിശ്വാസ്യത നഷ്ടപ്പെടുത്തി; വിമര്‍ശനവുമായി ബിജെപി നേതാവ്

ഇന്നലെ രാത്രി 7 55ന് ജയ്പൂരിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം വ്യാഴാഴ്ച രാവിലെ 6 മണിക്ക് പുറപ്പെട്ട് 8 മണിക്ക് ജയ്പൂരില്‍ ലാന്‍ഡ് ചെയ്തു. ഇന്ന് രാവിലെ വരെ എല്ലാ യാത്രക്കാരും വിമാനത്തില്‍ തന്നെ ഇരിക്കേണ്ടി വന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. മാത്രമല്ല യാത്രക്കാര്‍ക്ക് രാത്രി ഭക്ഷണം ലഭിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ചോ ബുധനാഴ്ചയും വ്യാഴാഴ്ചയും റദ്ദാക്കിയ ഇന്‍ഡിഗോ വിമാനങ്ങളുടെ എണ്ണത്തെ കുറിച്ചോ ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

English summary
DGCA investigation on incident faces passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X