വിമാനത്തില്‍വച്ച് വിവാഹം; നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഡിജിസിഎ, ലോക്ക് ഡൗണ്‍ ലംഘനത്തിനും കേസ്
ചെന്നൈ: വിമാനത്തില്‍ വച്ച് വിവാഹം നടത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മധുര സ്വദേശികളായ ദമ്പതികളുടെ വിവാഹമാണ് സ്‌പൈസ് ജെറ്റിന്റെ വിമാനത്തില്‍ വച്ച് നടന്നത്. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തിങ്കളാഴ്ച കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടു. കോവിഡ് -19 പെരുമാറ്റം പാലിക്കാത്തവര്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഡിജിസിഎ സ്പൈസ് ജെറ്റിന് നിര്‍ദേശം നല്‍കി.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

മേ.് 23ന് ആണ് വിമാനത്തില്‍ വച്ച് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹം കഴിച്ചത്. മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിമാനത്തില്‍ വച്ച് താലികെട്ടുന്നതും മുഴുവന്‍ പേരും എഴുന്നേറ്റ് നിന്ന് ആശിര്‍വദിക്കുന്ന ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കളാണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വിവാഹത്തില്‍ പങ്കെടുപ്പിച്ചതെന്നും ദമ്പതികള്‍ പറയുന്നു. വിവാഹം നടന്നതിന്റെ തലേ ദിവസമാണ് വിമാനം ബുക്ക് ചെയ്തതെന്നും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നും അറിയില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ നീട്ടിയിരുന്നു.
കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications