വിമാനത്തില്‍ ഹോളി, പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍
ഹൈദരാബാദ്: ഹോളി ആഘോഷം വിമാനത്തില്‍ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പൈസ് ജെറ്റിലെ പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരുമാണ് വിമാനത്തിനുള്ളില്‍ ഹോളി ആഘോഷിച്ചത്.യാത്രക്കാരുടെ സുരക്ഷയെ ആവഗണിച്ച് നൃത്തം ചെയ്യുകയും കോക്പിറ്റില്‍ നിന്നും ഇറങ്ങി വരികയും ചെയ്യുകയായിരുന്നു ഇവര്‍. വ്യോമയാന ഡയറക്ടര്‍ ജനറല്‍ സ്‌പൈസ്‌ജെറ്റിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സ്‌പൈസ്‌ജെറ്റിന്റെ എട്ട് വിമാനങ്ങളിലാണ് ഹോളി ആഘോഷം നടന്നത്. തിങ്കളാഴ്ചയാണ് ഹോളി ആഘോഷത്തിന്റെ ഭാഗമായി പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും ആകാശത്തില്‍ നൃത്തം ചെയ്തത്. യാത്രക്കാരില്‍ ചിലര്‍ പൈലറ്റുമാര്‍ക്കൊപ്പം കൂടി നൃത്തം ചെയ്തു. ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സ്‌പൈസ്‌ജെറ്റിലെ ഹോളി ആഘോഷം യുട്യൂബിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രചരിയ്ക്കകുയാണ്.

ആഘോഷ രംഗങ്ങള്‍ പൈലറ്റ് കോക്പിറ്റില്‍ നിന്നിറങ്ങി മൊബൈലില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സുരക്ഷചട്ടലംഘനത്തിന് രണ്ട് പൈലറ്റുമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവത്തെ ന്യായീകരിയ്ക്കുകയാണ് സ്‌പൈസ് ജെറ്റ്. കോക്പിറ്റില്‍ എപ്പോഴും ആളുണ്ടാകുമെന്നും പ്രൊഫഷണലായി സംവിധാനം ചെയ്ത രണ്ടര മിനിട്ട് നൃത്തമാണ് അവതരിപ്പിച്ചതെന്നും ആഘോഷവേളകളില്‍ പ്രമുഖ വിമാനകമ്പനികള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും സ്‌പൈസ്‌ജെറ്റ്.












Click it and Unblock the Notifications