കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരുടെ ജീവൻവച്ച് ഇന്ധനം ലാഭിക്കൽ; എയർ ഏഷ്യയുടെ രണ്ട് ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെൻഡ് ചെയ്തു

Google Oneindia Malayalam News

ദില്ലി: സുരക്ഷചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ബഡ്ജറ്റ് എയര്‍ലൈനുകളിലൊന്നായ എയര്‍ ഏഷ്യയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡയറക്ടേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഓപ്പറേഷന്‍ മേധാവി ക്യാപ്ടന്‍ മനീഷ് ഉപ്പാല്‍, എയര്‍ സേഫ്റ്റി വിഭാഗം തലവന്‍ ക്യാപ്ടന്‍ മുകേഷ് നീമ എന്നിവരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ കാലാവധി.

ഒരാഴ്ച മുമ്പാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴാണ് പുറത്തുവരുന്നതെന്ന് മാത്രം. വിമാനത്തിന്റെ സുരക്ഷ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് എയര്‍ ഏഷ്യാ പൈലറ്റായ ക്യാപ്ടന്‍ ഗൗരവ് തനേജ തന്റെ യുട്യൂബ് ചാനലില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്..

 ഫ്‌ളൈയിംഗ് ബീസ്റ്റ്

ഫ്‌ളൈയിംഗ് ബീസ്റ്റ്

യൂട്യൂബിലെ പ്രമുഖ വ്‌ളോഗര്‍മാരിലൊരാളാണ് എയര്‍ ഏഷ്യ പൈലറ്റ് ഗൗരവ് തനേജ. 30 ലക്ഷത്തില്‍ കുടുതല്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് യൂട്യൂബ് ചാനലായ ഫ്‌ളൈയിംഗ് ബീസ്റ്റിനുള്ളത്. ഈ ചാനലില്‍ അദ്ദേഹം പങ്കുവച്ച വീഡിയോയാണ് എയര്‍ ഏഷ്യാവിമാനം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ക്യാപ്ടന്‍ ഗൗരവ് തനേജയെ കമ്പനി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശ്രദ്ധയില്‍പ്പെട്ടു

ശ്രദ്ധയില്‍പ്പെട്ടു

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഡിജിസിഎ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് എയര്‍ ഏഷ്യാ എക്‌സിക്യുട്ടീവുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജൂണ്‍ മാസമായിരുന്നു ഈ സംഭവം. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയോടെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ എയര്‍ ഏഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
Would EMAS Have Prevented The Karipur Air Tragedy?
തനേജയുടെ ആരോപണം

തനേജയുടെ ആരോപണം

വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഇന്ധനം ലാഭിക്കുന്നതിന് വേണ്ടി ഫ്‌ളാപ്പ് 3 മോഡില്‍ ലാന്‍ഡ് ചെയ്യാന്‍ പൈലറ്റുമാരോട് കമ്പനി ആവശ്യപ്പെട്ടതായി തനേജ ആരോപിക്കുന്നു. ഫ്‌ളാപ്പ് 3 മോഡില്‍ 98 ശതമാനം ലാന്‍ഡിംഗ് ചെയ്യാനാണ് എയര്‍ലൈന്‍ അധികൃതര്‍ പൈലറ്റുമാരോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ ഓരോ ലാന്‍ഡിംഗിന് 8 കിലോയോളം ഇന്ധനം ലാഭിക്കാന്‍ സാധിക്കും.

ഫുള്‍ ഫളാപ്പിംഗ്

ഫുള്‍ ഫളാപ്പിംഗ്

എന്നാല്‍ എല്ലാ വിമാനത്താവളത്തിലും ഫളാപ്പ് 3 മോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. ചില വിമാനത്താവളങ്ങളില്‍ കുത്തനെ താഴെക്കിറങ്ങിമ്പോള്‍ വേഗത കുറക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഒരു പൈലറ്റിന് ഫുള്‍ ഫ്‌ളാപ്പിംഗ് ഉപയോഗിക്കേണ്ടിവരും. എന്നാല്‍ എയര്‍ ലൈന്‍ കമ്പനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൈലറ്റുമാര്‍ ഫുള്‍ ഫ്‌ളാപ്പ് ചെയ്യാതെ ഫ്‌ളാപ്പ് 3 മോഡില്‍ ഇറക്കും. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ഗൗരവ് തനേജ വീഡിയോയില്‍ പറയുന്നു.

ഉദാഹരണം

ഉദാഹരണം

ഏറ്റവും കൂടുതല്‍ കുത്തനെ ഇറങ്ങേണ്ട ഇംഫാല്‍ വിമാനത്താവളത്തിന്റെ വീഡിയോ സഹിതമാണ് ഗൗരവ് തനേജ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകളുടെ ഭാഗമാണ് ഫ്‌ളാപ്പുകള്‍. ലാന്‍ഡിംഗ്, ടേക്ക് ഓഫ് വേഗത കുറയ്ക്കുന്നതിനാണ് ഫ്‌ളാപ്പുകള്‍ ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് അപകടത്തില്‍പ്പെട്ട് 18ഓളം പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്തുവന്നത്.

സച്ചിന്‍ പൈലറ്റിന്റെ മടങ്ങിവരവില്‍ ഗെഹ്ലാട്ട് അതൃപ്തനോ? മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയില്ലസച്ചിന്‍ പൈലറ്റിന്റെ മടങ്ങിവരവില്‍ ഗെഹ്ലാട്ട് അതൃപ്തനോ? മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയില്ല

മാക്‌സ് ധരിച്ചില്ല; ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയും ഭാര്യയുംമാക്‌സ് ധരിച്ചില്ല; ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയും ഭാര്യയും

 'പരിസ്ഥിതിയെ തകർത്ത പാർട്ടിയാണ് സിപിഎം, നേതാക്കളുടെ ലക്ഷ്യം പ്രകൃതിയെ വിറ്റ് കാശുണ്ടാക്കുക മാത്രം' 'പരിസ്ഥിതിയെ തകർത്ത പാർട്ടിയാണ് സിപിഎം, നേതാക്കളുടെ ലക്ഷ്യം പ്രകൃതിയെ വിറ്റ് കാശുണ്ടാക്കുക മാത്രം'

English summary
DGCA Suspended AirAsia Officials After Calicut Plane Crash Over Safety Norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X