കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചട്ടം ലംഘിച്ചാൽ രണ്ടാഴ്ച വരെ സർവീസ് റദ്ദാക്കും: ഇൻഡിഗോയോട് കണ്ണുരുട്ടി ഡിജിസിഎ

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കാത്ത വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പുമായി ഡിജിസിഎ. സാമൂഹിക അകലം പാലിക്കാത്ത വിമാന കമ്പനികളുടെ സർവീസ് രണ്ട് ആഴ്ചത്തേക്ക് നിർത്തലാക്കുമെന്നാണ് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബോളിവുഡ് നടി യാത്ര ചെയ്ത ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ- ചണ്ഡിഗഡ് വിമാനത്തിൽ മാധ്യമപ്രവർത്തകർ സാമൂഹിക അകലം പാലിക്കാത്ത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി ഡിജിസിഎ രംഗത്തെത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നുകഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

ഇന്ന് മുതൽ ഇത്തരം സംഭവങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടായാൽ ഈ വിമാനത്തിന്റെ പ്രത്യേക റൂട്ടിലെ രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂൾ റദ്ദാക്കുമെന്നും വിമാന കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ സുരക്ഷാ, സാമൂഹിക അകലം സംബന്ധിച്ച പ്രോട്ടോക്കോൾ എന്നിവ ലംഘിച്ചത് സംബന്ധിച്ച് ഇൻഡിഗോ എയർലൈൻസിൽ നിന്ന് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഡിഗോ എയർലൈൻസിന്റെ 6ഇ264 വിമാനത്തിൽ മാധ്യമ പ്രവർത്തകർ അടുത്തടുത്തായി നിൽക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സുരക്ഷാ, സാമൂഹിക അകലം സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.

 indigo-157

ഇൻഡിഗോ എയർലൈൻസിൽ നിന്ന് റിപ്പോർട്ട് തേടിയതായി മറ്റൊരു ഡിജിസിഎ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ ചണ്ഡിഗഡ്- മുംബൈ വിമാനത്തിന്റെ മുൻ സീറ്റുകളിലൊന്നിലാണ് കങ്കണ യാത്ര ചെയ്തതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നിരവധി മാധ്യമപ്രവർത്തകരും ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. മെയ് 25ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ചട്ടം അനുസരിച്ച് തിക്കും തിരക്കുമില്ലാതെ യാത്രക്കാരെ ഇറങ്ങാൻ അനുവദിക്കണമെന്നാണ് ചട്ടം.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam

വിമാനത്തിനുള്ളിൽ ജീവനക്കാർ, ക്യാപ്റ്റൻ എന്നിവർ ആവശ്യമായ എല്ലാ ചട്ടങ്ങളും പാലിച്ചുവരുന്നുണ്ടെന്നാണ് സംഭവത്തിന് ശേഷം ഇൻഡിഗോ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഫോട്ടോഗ്രാഫിക്ക് വിലക്ക് ഏർപ്പെടുത്തുന്നതിനൊപ്പം, സോഷ്യൽ ഡിസ്റ്റൻസിംഗ്, പാലിക്കാനും മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

ആ 2 കക്ഷികളും മോദിക്കൊപ്പമില്ല, കോണ്‍ഗ്രസ് ടോപ് ഗിയറില്‍, നിതീഷിനെതിരെ മാസ്റ്റര്‍ സ്‌ട്രോക്ക്!!ആ 2 കക്ഷികളും മോദിക്കൊപ്പമില്ല, കോണ്‍ഗ്രസ് ടോപ് ഗിയറില്‍, നിതീഷിനെതിരെ മാസ്റ്റര്‍ സ്‌ട്രോക്ക്!!

9 ഏക്കറിലെ പ്രിയങ്കയുടെ ആഢംബര വീട്....സ്വപ്‌ന ഭവനം പൊളിക്കാന്‍ ബിജെപി, കങ്കണയ്ക്ക് സമാനം!!9 ഏക്കറിലെ പ്രിയങ്കയുടെ ആഢംബര വീട്....സ്വപ്‌ന ഭവനം പൊളിക്കാന്‍ ബിജെപി, കങ്കണയ്ക്ക് സമാനം!!

ആ 2 കക്ഷികളും മോദിക്കൊപ്പമില്ല, കോണ്‍ഗ്രസ് ടോപ് ഗിയറില്‍, നിതീഷിനെതിരെ മാസ്റ്റര്‍ സ്‌ട്രോക്ക്!!ആ 2 കക്ഷികളും മോദിക്കൊപ്പമില്ല, കോണ്‍ഗ്രസ് ടോപ് ഗിയറില്‍, നിതീഷിനെതിരെ മാസ്റ്റര്‍ സ്‌ട്രോക്ക്!!

English summary
DGCA warns Indigo Airlines over Kangana Ranaut issue on Wednesday, seeks report on the same
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X