കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങളുണ്ടാകും

Google Oneindia Malayalam News

ദില്ലി: വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഡിജിസിഎ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവ വൻതോതിൽ വിളനാശമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക് ഓഫിനും വെട്ടുക്കിളികൾ ഭീഷണിയാണെന്ന ഡിജിസിഎയുടെ മുന്നറിയിപ്പ്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണത്തിനാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സാക്ഷിയായത്.

ദില്ലി കലാപം; അന്വേഷണം ഒരു ദിശയിലേക്ക് മാത്രമെന്ന് കോടതി, എതിരാളിയുടെ പങ്ക് കാണിക്കുന്നതില്‍ പരാജയംദില്ലി കലാപം; അന്വേഷണം ഒരു ദിശയിലേക്ക് മാത്രമെന്ന് കോടതി, എതിരാളിയുടെ പങ്ക് കാണിക്കുന്നതില്‍ പരാജയം

{{i

ഉപകരണങ്ങൾക്ക് തകരാർ

ഉപകരണങ്ങൾക്ക് തകരാർ

വെട്ടുക്കിളികൾക്ക് ഇടയിലൂടെ പറക്കുന്നത് മൂലം വിമാനത്തിന്റെ സെൻസറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചേക്കാമെന്നും ഇത് സിഗ്നൽ സംബന്ധിച്ച പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നത്. വൈപ്പർ പ്രവർത്തിപ്പിച്ചാൽ പോലും ഇവയെ നീക്കാൻ കഴിയില്ലെന്നും അതുകൊണ്ട് വൈപ്പർ പ്രവർത്തിപ്പിക്കുന്നത് പോലും ജാഗ്രതയോടെ വേണമെന്നാണ് ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നത്.

കാഴ്ച മറയ്ക്കും

കാഴ്ച മറയ്ക്കും

സാധാരണ നിലയിൽ താഴ്ന്ന നിലയിലാണ് ഇവ കാണപ്പെടുന്നത്. അതുകൊണ്ട്തന്നെ വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ഇവ ഭീഷണിയുയർത്താൻ സാധ്യതയുണ്ടെന്നാണ് ഡിജിസിഎ വിമാനക്കമ്പനികൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്. വിമാനത്തിന്റെ എൻജിനിലും എയർ കണ്ടീഷൻ സംവിധാനത്തിലും വെട്ടുക്കിളികൾ കയറാൻ സാധ്യതയുണ്ടെന്നും വിമാന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുന്നു.

 ഉടൻ വിവരമറിയിക്കണം

ഉടൻ വിവരമറിയിക്കണം

അതേ സമയം വെട്ടുക്കിളികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇക്കാര്യം എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാരെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വെട്ടുക്കിളികളുടെ സാന്നിധ്യമുള്ള സാഹചര്യത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ഒഴിവാക്കാനും നിർദേശമുണ്ട്. വെട്ടുക്കിളികൾ വലിയൊരു പ്രദേശത്തെ കാഴ്ച മറയ്ക്കുമന്നും മുന്നറിയിപ്പിൽ പറയുന്നു. ഇവ രാത്രി പറക്കില്ലെന്നും ഇതുകൊണ്ട് ഈ സമയത്ത് കാഴ്ചയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ഡിജിസിഎ പറയുന്നു.

 കനത്ത വിളനാശം

കനത്ത വിളനാശം


വെട്ടുക്കിളികൾ രാജ്യത്ത് 50,000 ഹെക്ടർ വിളകൾ നശിപ്പിച്ച സാഹചര്യത്തിൽ കാറുകളിലും ഡ്രോണിലും ട്രാക്ടറുകളിലുമായി കീടനാശിനികൾ തളിച്ച് ഇവയെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വിവിധ സംസ്ഥാനങ്ങൾ നടത്തിവരുന്നത്. വെട്ടുക്കിളികളുടെ വരവ് കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കഷ്ടതയനുഭവിക്കുന്ന കർഷകർക്കാണ് ഇരുട്ടടിയായി തീർന്നിട്ടുണ്ട്.

മരുന്ന് തളിക്കാൻ സർക്കാർ

മരുന്ന് തളിക്കാൻ സർക്കാർ


മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ നാശം വിതച്ചിട്ടുള്ളത്. 303 ഇടങ്ങളിലായി 47000 ഹെക്ടർ കൃഷി ഭൂമിയിൽ ഇവയെ നശിപ്പിക്കുന്നതിനുള്ള കീടനാശിനികൾ തളിച്ചുകൊണ്ടിരിക്കുകയാണ്. മരുന്ന് തളിക്കുന്നതിനായി യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈക്രോൺ എന്ന കമ്പനിയിൽ നിന്ന് സർക്കാർ സ്പ്രേയിംഗ് മെഷീനുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

English summary
DGCA Warns Locust swarms threat to flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X