വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട്, മാറ്റത്തിന് ഡിജിസിഎ
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും അനുവദിക്കുന്ന വലിയ മാറ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഡി ജി സി എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ആണ് ഡി ജി സി എ നിര്‍ദേശിക്കുന്നത്.
ടിക്കറ്റ് റീഫണ്ട്, കാന്സലേഷന് ചട്ടങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. ഒരു ട്രാവല്‍ ഏജന്റ് / പോര്‍ട്ടല്‍ വഴി ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍ റീഫണ്ടിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കായിരിക്കും. കാരണം ഏജന്റുമാര്‍ അവരുടെ നിയുക്ത പ്രതിനിധികളാണ് എന്ന് ഡി ജി സി എ വ്യക്തമാക്കി. പുതിയ മാര്‍ഗ നിര്‍ദേശങ്ങളുടെ കരടുരൂപം തയ്യാറാക്കിക്കഴിഞ്ഞു.

'എയര്‍ലൈന്‍ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ബുക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന് തിരുത്തല്‍ ചൂണ്ടിക്കാണിച്ചാല്‍, അതേ വ്യക്തിയുടെ പേരില്‍ തിരുത്തലിനായി ഒരു എയര്‍ലൈന്‍ അധിക ചാര്‍ജും ഈടാക്കില്ല' എന്ന് കരടില്‍ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ സമയത്തേക്ക് ഒരു എയര്‍ലൈന്‍ 'ലുക്ക്-ഇന്‍ ഓപ്ഷന്' നല്‍കണം.
ഈ കാലയളവില്‍, ടിക്കറ്റ് ഭേദഗതി ചെയ്യാന്‍ ആഗ്രഹിക്കുന്ന പുതുക്കിയ വിമാനത്തിന്റെ സാധാരണ നിരക്ക് ഒഴികെ, യാത്രക്കാര്‍ക്ക് അധിക ചാര്‍ജുകളൊന്നുമില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയും. എന്നാല്‍ ആരംഭ ബുക്കിംഗ് സമയത്തിന്റെ 48 മണിക്കൂറിനപ്പുറം, ഈ ഓപ്ഷന് ലഭ്യമല്ല, ഭേദഗതിക്കായി യാത്രക്കാരന് പ്രസക്തമായ റദ്ദാക്കല്‍ ഫീസ് നല്‍കണം എന്നും കരടില്‍ പറയുന്നു.
മറ്റൊരു നിര്‍ദ്ദേശം, മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ വിമാനക്കമ്പനികള്‍ക്ക് ടിക്കറ്റുകള്‍ തിരികെ നല്‍കാനോ ക്രെഡിറ്റ് ഷെല്‍ നല്‍കാനോ കഴിയും എന്നതാണ്. ടിക്കറ്റിന്റെ തുക പൂര്‍ണമായും തിരിച്ചുകിട്ടുന്ന സൗകര്യം എല്ലാ എയര്‍ലൈനുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഇത് നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
വിമാന ടിക്കറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ ആവശ്യകതയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോള്‍, 21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്ന് റെഗുലേറ്റര്‍ പറഞ്ഞു.
ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തിലാണെങ്കില്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും മുന്‍പേ ആയിരിക്കണം. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത് പതിനഞ്ച് ദിവസമാണ്. ഇതിനിപ്പുറമാണെങ്കില്‍ സാധാരണഗതിയിലുള്ള കാന്സലേഷന് ചാര്‍ജ് നല്‍കേണ്ടി വരും.വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകളുടെയും പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വരുന്നത്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications