ധനശ്രീയ്ക്ക് ഒറ്റയ്ക്ക് ഇത്രയും ആസ്തിയുണ്ടായിരുന്നോ? ചാഹലുമായി ബന്ധം പിരിഞ്ഞാലും കോടീശ്വരി
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും വിവാഹമോചിതരായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 2020 ഡിസംബര്‍ 22 ന് ഗുഡ്ഗാവില്‍ നടന്ന ആഡംബരപൂര്‍ണ്ണമായ ചടങ്ങില്‍ വെച്ചാണ് ധനശ്രീയും ചാഹലും വിവാഹിതരായത്. കൊവിഡ് കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. മികച്ച നര്‍ത്തകിയായ ധനശ്രീയുടെ ഡാന്‍സ് വീഡിയോ കണ്ട ചാഹല്‍ തന്നെയാണ് താരത്തെ നേരിട്ട് സമീപിച്ച് സൗഹൃദത്തിലാകുന്നത്.
പിന്നീട് ഈ ബന്ധം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഇന്നലെയാണ് മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവരുടേയും വിവാഹ മോചനം അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ചാഹലിനോളമില്ലെങ്കിലും സാമ്പത്തികമായി വലിയ ആസ്തി ഉള്ള ആള്‍ തന്നെയാണ് ധനശ്രീ വര്‍മ്മ. ദന്തഡോക്ടറായിരുന്ന ധനശ്രീ തന്റെ നൃത്ത വീഡിയോയിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായത്.

യൂട്യൂബില്‍ പതിവായി പോസ്റ്റ് ചെയ്യുന്ന വൈറല്‍ ഡാന്‍സ് വീഡിയോകളിലൂടെ അവര്‍ ജനപ്രീതി നേടി. ധനശ്രീയുടെ യൂട്യൂബ് ചാനലിന് 2.79 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. ധനശ്രീക്ക് ഏകദേശം 3 മില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുണ്ട്. അതായത് ഏകദേശം 24 കോടി രൂപ. 28 കാരിയായ ധനശ്രീ യൂട്യൂബില്‍ നിന്നും മറ്റ് ബ്രാന്‍ഡ് സഹകരണങ്ങളില്‍ നിന്നും ഗണ്യമായ തുക സമ്പാദിക്കുന്നുണ്ട്.
ധനശ്രീ വര്‍മ്മ കമ്പനി എന്ന പേരില്‍ സ്വന്തമായി ഒരു നൃത്ത കമ്പനിയും അവര്‍ക്കുണ്ട്. ജനപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയായ ജലക് ദിഖ്ല ജാ സീസണ്‍ 11 ലും അവര്‍ ഭാഗമായിരുന്നു. മനീഷ റാണിയാണ് ഷോയില്‍ ട്രോഫി നേടിയതെങ്കിലും, ഷോയിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. ആകാശം ദതി വാസ്തവ എന്ന തെലുങ്ക് ചിത്രത്തിലും താരം ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
1996 സെപ്റ്റംബര്‍ 27 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു എ ഇ) ദുബായില്‍ കപില്‍ വര്‍മ്മയുടെയും വര്‍ഷ വര്‍മ്മയുടെയും മകളായാണ് ധനശ്രീയുടെ ജനനം. മുംബൈയില്‍ ആണ് താരം വളര്‍ന്നത്. മുംബൈയിലെ ജമ്നഭായ് നര്‍സി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ധനശ്രീ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി. പിന്നീട് മുംബൈയിലെ വൈല്‍ പാര്‍ലെയിലെ മിത്തിഭായ് കോളേജില്‍ തുടര്‍ പഠനം നടത്തി.












Click it and Unblock the Notifications