ഇന്ന് ധന്‍തേരസ്; വിലയൊന്നും നോക്കേണ്ട, ഇന്ന് ഈ മുഹൂര്‍ത്തത്തില്‍ സ്വര്‍ണം വാങ്ങിക്കോ! സൗഭാഗ്യപ്പെരുമഴ
സ്വര്‍ണത്തെ ആഭരണത്തേക്കാളുപരി സുരക്ഷിത നിക്ഷേപ മാര്‍ഗമായി കാണുന്നവരാണ് ഭൂരിഭാഗം പേരും. മാത്രമല്ല സ്വര്‍ണം ഐശ്വര്യത്തേയും സമൃദ്ധിയേയും ആകര്‍ഷിക്കും എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ ശുഭമുഹൂര്‍ത്തം നോക്കുന്നവരും ഏറെയാണ്. രാജ്യമിപ്പോള്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവകാലത്തിന്റെ ആഘോഷത്തിലാണ്. ഈ സമയം സ്വര്‍ണം വാങ്ങാന്‍ വളരെ അനുയോജ്യമാണ് എന്നാണ് വിശ്വാസം.
ദീപാവലി ഉത്സവത്തിന്റെ ആദ്യ ദിവസമായ ധന്‍തേരസ് സമയത്ത് സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങള്‍ വാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നത് ഹൈന്ദവ വിശ്വാസികള്‍ പരമ്പരാഗതമായി പിന്തുടര്‍ന്ന് പോകുന്ന ശീലമാണ്. ഇന്നാണ് ധന്‍തേരസ് ആരംഭിക്കുന്നത്. ധന്‍തേരസ് സമയത്ത് സ്വര്‍ണം വാങ്ങുന്നത് നല്ലതാണെങ്കിലും ഈ ദിവസത്തിലും ശുഭമുഹൂര്‍ത്തം പരിഗണിക്കേണ്ടതുണ്ട്.

പ്രദോഷകാലം (6:12 PM മുതല്‍ 8:53 PM വരെ), വൃഷഭകാലം (7:00 PM മുതല്‍ 8:49 PM വരെ), ത്രയോദശി തിഥികള്‍ മൊത്തത്തില്‍ (ഒക്ടോബര്‍ 29 ന് 1:01 AM മുതല്‍ ഒക്ടോബര്‍ 30, 3:45 AM വരെ) എന്നിങ്ങനെയാണ് സാമ്പത്തിക സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്നത്. അതേസമയം ഇത് ഓരോ നഗരത്തിനും സമയങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം.
അഹമ്മദാബാദ്: (6:59 PM മുതല്‍ 8:35 PM വരെ), ബെംഗളൂരു: (6:55 PM മുതല്‍ 8:22 PM വരെ), ചണ്ഡീഗഡ്: (6:29 PM മുതല്‍ 8:13 PM വരെ), ചെന്നൈ: (6:44 PM മുതല്‍ 8:11 PM വരെ), ഗുരുഗ്രാം: (6:32 PM മുതല്‍ 8:14 PM വരെ), ഹൈദരാബാദ്: (6:45 PM മുതല്‍ 8:15 PM വരെ), ജയ്പൂര്‍: (6:40 PM മുതല്‍ 8:20 PM വരെ), കൊല്‍ക്കത്ത: (5:57 PM മുതല്‍ 7:33 PM വരെ), മുംബൈ: (7:04 PM മുതല്‍ 8:37 PM വരെ) എന്നിങ്ങനെയാണ് ശുഭമുഹൂര്‍ത്തം.
ന്യൂഡല്‍ഹി: (6:31 PM മുതല്‍ 8:13 PM വരെ), നോയിഡ: (6:31 PM മുതല്‍ 8:12 PM വരെ), പൂനെ: (7:01 PM മുതല്‍ 8:33 PM വരെ) എന്നിങ്ങനെയാണ് സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച സമയം. സ്വര്‍ണവും വെള്ളിയും കൂടാതെ ചെമ്പ്, പിച്ചള, വെള്ളി പാത്രങ്ങള്‍, വാഹനങ്ങള്‍, ലോഹം കൊണ്ട് നിര്‍മ്മിച്ച ലക്ഷ്മി, ഗണേശ വിഗ്രഹങ്ങള്‍ എന്നിവയും ഈ ദിവസം വാങ്ങുന്നത് ഉത്തമമാണ്.












Click it and Unblock the Notifications