പിതൃത്വ കേസ് വഴിത്തിരിവിൽ: ധനുഷ് നിലപാട് വ്യക്തമാക്കി, ഇനിയെന്ത് ??
ഒന്നും ഒളിക്കാനില്ലെന്നും, എന്നാല്‍ തന്റെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യുന്നു നടപടിയ്ക്ക് ഇല്ലെന്നുമാണ് ധനുഷ് കോടതിയില്‍ പറഞ്ഞത്.
ചെന്നൈ: പ്രശസ്ത തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് ദമ്പതികള്‍ നല്കിയ കേസ് വഴിത്തിരിവിലേക്ക്. കേസിന്റെ ഭാഗമായി ഡിഎന്‍എ ടെസ്റ്റിന് തയ്യാറല്ലെന്ന് ധനുഷ് കോടതിയെ അറിയിച്ചു. ഒന്നും ഒളിക്കാനില്ലെന്നും, എന്നാല്‍ തന്റെ ആത്മാര്‍ത്ഥയെ ചോദ്യം ചെയ്യുന്നു നടപടിയ്ക്ക് ഇല്ലെന്നുമാണ് ധനുഷ് കോടതിയില്‍ പറഞ്ഞത്.

ധനുഷ് തങ്ങളുടെ മകനായ കാളികേശവനാണെന്നാണ് മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികളുടെ വാദം. സിനിമാഭ്രാന്ത് മൂത്ത് ചെറുപ്പത്തിലെ നാട് വിട്ട് പോയതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ ധനുഷും രക്ഷിതാക്കളും തയ്യാറായിട്ടില്ല. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനാണ് ധനുഷ്, വെങ്കിടേഷ് പ്രഭു എന്നാണ് യഥാര്‍ത്ഥപേര്.

ഇത്തരം ബാലിശമായ കേസുകള്‍ക്കായി ടെസ്റ്റ് നടത്താനാവില്ലെന്നാണ് ധനുഷ് കോടതിയില്‍ ബോധിപ്പിച്ചത്. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ നിര്ബന്ധിയ്ക്കാന് ആവില്ലെന്നും ഏതെങ്കിലും കീഴ്ക്കോടതിയില്‍ വിസ്താരത്തിന് ഹാജരാകണമെന്നും മദ്രാസ് ഹൈക്കോടതി താരത്തോട് നിര്‍ദ്ദേശിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications