പോലീസ് സേനയ്ക്ക് ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്ത് ധന്വന്തരി വൈദ്യശാല
തൃശ്ശൂര്‍: കേരളത്തിലെ ഒമ്പതു പതിറ്റാണ്ടോളം പാരമ്പര്യമുള്ള തൊടുപുഴയിലെ ആയുർവേദ സ്ഥാപനമായ ധന്വന്തരി വൈദ്യശാല കോവിഡ് 19 നു എതിരായ പ്രതിരോധ നടപടിയുടെ ഭാഗമായി പൊതുജനവുമായി ഏറ്റവും അടുത്ത് ഇടപഴുകുന്ന കേരളത്തിലെ പോലീസ് സേനക്ക് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആയുർവേദ മരുന്നുകൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സംസ്ഥാന ഗവർണർ ബഹുമാനപ്പെട്ട ശ്രീ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഐപിഎസിന് നൽകി നിർവഹിച്ചു. ധന്വന്തരി ഗ്രൂപ് എംഡിമാരായ ഡോ.സതീഷ് നമ്പൂതിരി, അനൂപ് നമ്പൂതിരി, ട്രാവെൽ ഫോർ ഹെൽത്ത് ഡയറക്ടർ ക.റെജികുമാർ എന്നിവർ പങ്കെടുത്തു.

കോവിഡ് കാലത്തു കേരള പോലീസ് നടത്തി വരുന്ന നിസ്വാർത്ഥമായ സേവനം കേരളചരിത്രത്തിൽ ഇടം പിടിക്കുമെന്നു ഉദ്ഘാടന പ്രസംഗത്തിനിടെ ഗവർണർ സൂചിപ്പിച്ചു.
ആയുർവേദ ഹെൽത്ത് ടൂറിസം ആഗോളരംഗത്തു പ്രൊമോട്ട് ചെയ്യുന്ന തൃശ്ശൂർ ആസ്ഥാനമായ ട്രാവെൽ ഫോർ ഹെൽത്തു പ്രൈവറ്റ് ലിമിറ്റടും, ധന്വന്തരി വൈദ്യശാലയുടെ ദേശീയ മാർക്കറ്റിങ് വിഭാഗമായ ഐവാസ് ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റടും സംയുക്തമായാണ് ഈ സംരഭം ആസൂത്രണം ചെയ്തു സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. ജനങ്ങളുടെ ഇടയിൽ നേരിട്ട് പ്രവർത്തിക്കുന്ന 25000 പോലീസ് ഉദ്യോഗസ്ഥർക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും.
ഈ സംരഭത്തിന് ട്രാവെൽ ഫോർ ഹെൽത്തിന്റെ എംഡി ശ്രീ ഗോപകുമാർ പിള്ള, ഡയറക്ടർ സിഇഒ വിജയകുമാർ കെഎന്‍, ഐവാസ് എംഡി അനിത സോജൻ, ജനറൽ മാനേജർ ജോക്സ്ൻ ജോയ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications