കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സേനയ്ക്ക് ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്ത് ധന്വന്തരി വൈദ്യശാല

Google Oneindia Malayalam News

തൃശ്ശൂര്‍: കേരളത്തിലെ ഒമ്പതു പതിറ്റാണ്ടോളം പാരമ്പര്യമുള്ള തൊടുപുഴയിലെ ആയുർവേദ സ്ഥാപനമായ ധന്വന്തരി വൈദ്യശാല കോവിഡ് 19 നു എതിരായ പ്രതിരോധ നടപടിയുടെ ഭാഗമായി പൊതുജനവുമായി ഏറ്റവും അടുത്ത് ഇടപഴുകുന്ന കേരളത്തിലെ പോലീസ് സേനക്ക് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആയുർവേദ മരുന്നുകൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സംസ്ഥാന ഗവർണർ ബഹുമാനപ്പെട്ട ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഐപിഎസിന് നൽകി നിർവഹിച്ചു. ധന്വന്തരി ഗ്രൂപ് എംഡിമാരായ ഡോ.സതീഷ് നമ്പൂതിരി, അനൂപ് നമ്പൂതിരി, ട്രാവെൽ ഫോർ ഹെൽത്ത്‌ ഡയറക്ടർ ക.റെജികുമാർ എന്നിവർ പങ്കെടുത്തു.

 thrissu

കോവിഡ് കാലത്തു കേരള പോലീസ് നടത്തി വരുന്ന നിസ്വാർത്ഥമായ സേവനം കേരളചരിത്രത്തിൽ ഇടം പിടിക്കുമെന്നു ഉദ്ഘാടന പ്രസംഗത്തിനിടെ ഗവർണർ സൂചിപ്പിച്ചു.

ആയുർവേദ ഹെൽത്ത്‌ ടൂറിസം ആഗോളരംഗത്തു പ്രൊമോട്ട് ചെയ്യുന്ന തൃശ്ശൂർ ആസ്ഥാനമായ ട്രാവെൽ ഫോർ ഹെൽത്തു പ്രൈവറ്റ് ലിമിറ്റടും, ധന്വന്തരി വൈദ്യശാലയുടെ ദേശീയ മാർക്കറ്റിങ് വിഭാഗമായ ഐവാസ് ബിസിനസ്‌ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റടും സംയുക്തമായാണ് ഈ സംരഭം ആസൂത്രണം ചെയ്തു സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. ജനങ്ങളുടെ ഇടയിൽ നേരിട്ട് പ്രവർത്തിക്കുന്ന 25000 പോലീസ് ഉദ്യോഗസ്ഥർക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും.

ഈ സംരഭത്തിന് ട്രാവെൽ ഫോർ ഹെൽത്തിന്റെ എംഡി ശ്രീ ഗോപകുമാർ പിള്ള, ഡയറക്ടർ സിഇഒ വിജയകുമാർ കെഎന്‍, ഐവാസ് എംഡി അനിത സോജൻ, ജനറൽ മാനേജർ ജോക്സ്ൻ ജോയ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

English summary
Dhanwantari medical clinic distributes Ayurvedic medicines to police forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X