ഹേമമാലിനിയെ ട്രോളിയതിന് ക്ഷമ പറഞ്ഞ് ധര്‍മ്മേന്ദ്ര: ചൂലിനെപ്പറ്റി ഈ വീട്ടില്‍ ഇനി ഒരക്ഷരം മിണ്ടില്ല
മുംബൈ: ബിജെപി നേതാവായ ഭാര്യയെ കളിയാക്കി പോസ്റ്റിട്ട വിഷയത്തിലാണ് ധര്‍മ്മേന്ദ്ര ക്ഷമ പറഞ്ഞത്. സ്വഛ് ഭാരതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ശുചീകരണ പരിപാടിയില്‍ ഹേമമാലിനി പങ്കെടുത്തിരുന്നു. അവര്‍ ചൂല് ഉപയോഗിച്ച് വൃത്തിയാക്കുന്ന രീതിയെ കളിയാക്കി കൊണ്ട് , നേരത്തെ ചൂല് ഉപയോഗിച്ചിട്ടുണ്ടോ? എന്നാണ് ധര്‍മ്മേന്ദ്ര ട്വിറ്റ് ചെയ്തത്.
'ഹേമമാലിനി ചില സിനിമകളില്‍ ചൂല് ഉപയോഗിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ ഒരു പുതിയ വ്യക്തി ആയതായി എനിക്കും തോന്നിയിട്ടുണ്ട്. താന്‍, കുട്ടിക്കാലത്ത് അമ്മയെ വീട്ടുജോലികളില്‍ എപ്പോഴും സഹായിക്കാറുണ്ടായിരുന്നു. ചൂലുകൊണ്ട് അടിച്ചു വാരുന്നതില്‍ താന്‍ സമര്‍ത്ഥനായിരുന്നു'. ധര്‍മ്മേന്ദ്ര നടത്തിയ ഈ ട്രോള്‍ പരാമര്‍ശ്ശങ്ങള്‍ ആരാധകര്‍ക്കിടയിലും ആശയക്കുഴപ്പത്തിന് കാരണമായി. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വ്യാഖ്യാനത്തിനും ഇടയാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പറന്ന് നടക്കുന്ന വിഷയത്തില്‍ ഇടപെട്ട് ധര്‍മ്മേന്ദ്രയും തമാശ പറഞ്ഞതോടെ സംഭവം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

ചൂലിനെപ്പറ്റിയുളള പരാമര്‍ശ്ശത്തില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ചൂലിനെപ്പറ്റി ഇനി ഒന്നും ട്വിറ്റ് ചെയ്യില്ലെന്നും ധര്‍മ്മേന്ദ്ര പറയുന്നു. മാത്രമല്ല മാപ്പ് പറയാനായി പഴയ ഒരു ചിത്രവും ഉപയോഗിച്ചിട്ടുണ്ട് ധര്‍മ്മേന്ദ്ര. കൈകള്‍ മടക്കി ക്ഷമ ചോദിക്കുന്ന തരത്തിലുളളതാണ് ചിത്രം. പാര്‍ലമെന്റ് സമുച്ചയത്തിലെ റോഡുകളില്‍ പാതി മനസോടെ ശുചീകരണം നടത്താനായി ശ്രമിക്കുന്ന ഹേമമാലിനിയുടെ തമാശ ദൃശ്യങ്ങള്‍ ഒരു ന്യൂസ് ഏജന്‍സി പുറത്തു വിട്ടിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നെറ്റിസണ്‍മാര്‍ ഹേമമാലിനിയെപ്പറ്റിയുളള ഊതിപ്പെരുപ്പിച്ച രസകരമായ വിവരങ്ങള്‍ കണ്ടെത്തുകയും അതിലൂടെ ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവം ഫലത്തില്‍ ട്രോളുകള്‍ക്ക് വിഷയമായി. ഒടുവില്‍ ധര്‍മ്മേന്ദ്രയും തമാശയില്‍ പങ്കുചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ട്രോളില്‍ പെട്ട് മാപ്പു പറഞ്ഞിരിക്കുകയാണ് ധര്‍മ്മേന്ദ്ര.












Click it and Unblock the Notifications