കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും പിന്നില്‍ അമേരിക്കന്‍ നയം; പെട്രോള്‍ വില വര്‍ധനവില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പെട്രോൾ വിലക്ക് കാരണം അമേരിക്കയെന്ന് മന്ത്രി സർക്കാർ | Oneindia Malayalam

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില രാജ്യത്ത് അനുദിനം കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. രാജ്യം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വിലവര്‍ധനവാണ് ഈ അടുത്ത ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലും സര്‍വ്വകാല റെക്കോര്‍ഡിലാണ് പെട്രോളിയും ഉല്‍പന്നങ്ങളുടെ വില എത്തിനില്‍ക്കുന്നത്.

കേരളത്തില്‍ ഇന്നലെ പെട്രോള്‍ വിള 82 കടന്നു. തിരിവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമായി. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുന്നത് ഈ സമയത്താണ് രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധിക്കാനുള്ള കാരണം വ്യക്തമാക്കി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍വ്വകാല റെക്കോര്‍ഡില്‍

സര്‍വ്വകാല റെക്കോര്‍ഡില്‍

രാജ്യത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. ദിനംപ്രതിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇപ്പോള്‍ വര്‍ധിച്ച് കൊണ്ടിക്കുന്നത്. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്‌ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്.

ബിജെപി നടത്തിയ സമരങ്ങള്‍

ബിജെപി നടത്തിയ സമരങ്ങള്‍

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരെ വലിയ സമരങ്ങളായിരുന്നു ബിജെപി നടത്തി വന്നിരുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധങ്ങളില്‍ ഒന്ന് പെട്രോള്‍ വില വര്‍ധനവും ആയിരുന്നു.

അനുദിനം

അനുദിനം

എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനായില്ല. അനുദിനം പെട്രോള്‍ വില കുത്തനെ ഉയരുകയാണ്. ഈ ഘട്ടത്തിലാണ് പെട്രോളിയം ഉല്‍പന്നങ്ങലുടെ വിലവര്‍ധനവിന് പിന്നിലെ കാരണം വ്യക്തമാക്കി പെട്രോളിയം മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കയുടെ നയങ്ങങ്ങള്‍

അമേരിക്കയുടെ നയങ്ങങ്ങള്‍

അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ധനവില വര്‍ധനവിന് കാരണമെന്നായിരുന്നു മന്ത്രിയുടെ വാദം. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാചക വാതക സിലിണ്ടറിനും

പാചക വാതക സിലിണ്ടറിനും

പെട്രോളിനും ഡീസലിനും പുറമേ സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനും വില കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയായപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയിലെത്തി.

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഇടിയുന്നതാണ് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്ത് ഇനിയും ഇന്ധന വില ഉയരും.

ക്രൂഡോയില്‍ വില

ക്രൂഡോയില്‍ വില

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇനിയും കൂടാന്‍ ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥയില്‍ വില ബാരലിന് 75 ഡോളര്‍ നിലവാരത്തിന് മുകളില്‍ തുടരുമെന്നാണ് കരുതുന്നതെന്ന് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം രൂപയുടെ മൂല്യം കുറയുന്നത് തുടര്‍ന്നാല്‍ രാജ്യത്ത് പെട്രോളിന്റെ വില അടുത്തിടെ തന്നെ നൂറ് കടന്നേക്കാമെന്നും വിലയിരുത്തുന്നു.

കോണ്‍ഗ്രസും രംഗത്ത്

കോണ്‍ഗ്രസും രംഗത്ത്

ഇതിനിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. രാജ്യം ഇന്ധനവില വര്‍ധനയില്‍ പൊറുതി മുട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുച്ഛമായ വിലയ്ക്ക് പെട്രോളും ഡീസലും കയറ്റുമതി ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിവരാകാശ രേഖകളടക്കം പക്കലുണ്ടെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്.

29 രാജ്യങ്ങല്‍ക്ക്

29 രാജ്യങ്ങല്‍ക്ക്

പെട്രോളിന് 78 മുതല്‍ 86 രൂപ വരേയും ഡീസലിന് 70 മുതല്‍ 75 വരേയുമാണ് രാജ്യത്തിന്റെ പലയിടത്തേയും വില. പക്ഷെ മോദി സര്‍ക്കാര്‍ 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപയെന്ന തോതില്‍ പെട്രോളും 29 രാജ്യങ്ങല്‍ക്ക് 37 രൂപയ്ക്ക് ഡീസലും വില്‍ക്കുകയാണെന്ന് വിവരവാകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ആസ്ട്രേലിയ, അമേരിക്ക, മലേഷ്യസ ഇസ്രാഈല്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇന്ധം വാങ്ങുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദ്വീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിക്കുന്നു.

മോദി സര്‍ക്കാര്‍ തട്ടിയെടുത്തത്

മോദി സര്‍ക്കാര്‍ തട്ടിയെടുത്തത്

2014 മെയ് മാസത്തില്‍ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ഒരു ലിറ്ററിന് 9.2 രൂപ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് 19.48 രൂപയായി. ഡീസലിന് 3.14 രൂപായായിരുന്നു 2014 ലെ എക്സൈസ് ഡ്യൂട്ടിയെങ്കില്‍ ഇപ്പോഴത് 15.33 രുപായാണ്.ഭീമമായ നികുതി ചുമത്തി മോദി സര്‍ക്കാര്‍ തട്ടിയെടുത്തത് 11 ലക്ഷം കോടിയാണെന്നുംസുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

English summary
dharmendra pradhan blames isolated american policies for fuel price rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X