കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൌലിഗംഗ നദിയുടെ ജലനിരപ്പ് ഉയർന്നതായി ജലകമ്മീഷൻ: അളകനന്ദയിലും ജലനിരപ്പ് വർധിച്ചു

Google Oneindia Malayalam News

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ധൌലിഗംഗാ നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായി കേന്ദ്ര ജലകമ്മീഷൻ. ചാമോലി ജില്ലയിലെ നന്ദാദേവി ഹിമാനിയുടെ ഒരു ഭാഗം തകർന്നുവീണതോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഹിമാനി തകർന്നുവീണതോടെ മഞ്ഞുവീഴ്ചയുണ്ടായി അളകനന്ദ നദിയിൽ സ്ഥാപിച്ച അണക്കെട്ടിനും ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷനും കേടുപാടുകളുണ്ടായിട്ടുണ്ട്. 100ലധികം വരുന്ന തൊഴിലാളികളെ കാണാതായിട്ടുണ്ട്.

രാഖണ്ഡ് മഞ്ഞുമല ദുരന്തം; 125 പേരെ കാണാനില്ല.. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരംരാഖണ്ഡ് മഞ്ഞുമല ദുരന്തം; 125 പേരെ കാണാനില്ല.. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം

രാവിലെ 11 മണിയോടെ ജോഷിമഠിൽ രേഖപ്പെടുത്തിയ ജലനിരപ്പ് 1,388 മീറ്ററായിരുന്നുവെന്ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ സൗമിത്ര ഹൽദാർ പറഞ്ഞു. 2013 ലെ ഉത്തരാഖണ്ഡ് ഫ്ലാഷ് വെള്ളപ്പൊക്കത്തിൽ ജോഷിമത്തിലെ ഏറ്റവും ഉയർന്ന വെള്ളപ്പൊക്കം 1,385.54 മീറ്ററായിരുന്നു. എന്നിരുന്നാലും, ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ നദിയുടെ ജലനിരപ്പ് ഒരു ദിവസം മുമ്പ് രേഖപ്പെടുത്തിയ സാധാരണ നിലയിലെത്തിയെന്ന് കേന്ദ്ര ജല കമ്മീഷന്റെ (സിഡബ്ല്യുസി) സൂപ്രണ്ട് എഞ്ചിനീയർ (അപ്പർ, മിഡിൽ ഗംഗാ ഡിവിഷൻ) രാജേഷ് കുമാർ പറഞ്ഞു. എന്നാൽ ജലനിരപ്പ് കുറയാൻ തുടങ്ങിയിട്ടുണ്ട്.

glacier-16127

ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് ഒരു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് 1,372.58 മീറ്ററായിരുന്നു. ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ജലനിരപ്പ് 1,375 മീറ്ററായിരുന്നു. നദിയുടെ താഴത്തെ ഭാഗത്തുള്ള നന്ദപ്രയാഗിൽ വൈകുന്നേരം 6 മണിക്ക് ജലനിരപ്പ് 840.40 മീറ്ററായിരുന്നു. ഒരു ദിവസം മുമ്പ്, 1 മണിക്ക് 848.30 മീറ്ററായിരുന്നു അടയാളപ്പെടുത്തിയിരുന്നു. രുദ്രപ്രയാഗ്, ശ്രീനഗർ, ദേവപ്രയാഗ്, ഋഷികേശ്, ദേവപ്രയാഗ് എന്നിവിടങ്ങളിലും സ്ഥിതി സമാനമാണെന്ന് കുമാർ പറഞ്ഞു.

ശ്രീനഗർ ജലവൈദ്യുത പദ്ധതിയിലെ ജലനിരപ്പ് മീൻ ഡ്രോ ഡൗൺ ലെവലിൽ എത്തിയിരുന്നു. ഇത് മുകളിലെ ഭാഗങ്ങളിൽ നിന്ന് അധിക പ്രവാഹം നടത്താൻ സഹായിച്ചു. ധൌലി ഗംഗ, ഋഷി ഗംഗ, അലക്നന്ദ നദികളിൽ പകൽ മധ്യത്തിൽ ഉണ്ടായ വെള്ളപ്പൊക്കം - ഗംഗയുടെ സങ്കീർണ്ണമായ കൈവഴികളെല്ലാം ഉയർന്ന പർവത പ്രദേശങ്ങളിൽ വ്യാപകമായ പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നന്ദാദേവി ഹിമാനിയുടെ ഒരു ഭാഗം തകർന്നുവീണതിനെ തുടർന്ന് വൻ വെള്ളപ്പൊക്കമുണ്ടായെന്നും കേന്ദ്ര ജല കമ്മീഷൻ അധികൃതർ അറിയിച്ചു. ജോഷിമത്തിലെ ധൌലി ഗംഗാ നദിയുടെ ജലനിരപ്പും അളകനന്ദ നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഹിമാനി അടർന്നവീണത് അളകനന്ദ നദീതടത്തിൽ ഒരു ഹിമപാതത്തിനും പ്രളയത്തിനും കാരണമായി. പാരിസ്ഥിതികമായി ദുർബലമായ ഹിമാലയൻ പ്രദേശത്ത് വ്യാപകമായ നാശത്തിലേക്ക് നയിച്ച 2013 ലെ കേദാർനാഥ് പ്രളയത്തിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലായിരുന്നു ഇത്.

English summary
Dhauli Ganga river's water level at Joshimath breached all records after glacial burst: CEC official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X