Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ ടിവി ഓഫീസിൽ മാത്രമല്ല ശശികലയുടെ ബന്ധു വീടുകളിലും റെയ്ഡ്, കരുതിക്കൂട്ടിയുള്ള പദ്ധതിയെന്ന് ദിനകരൻ

ജയ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശികലയുടെ ബന്ധുവീടുകളിലും ആദായ നികിതി വകുപ്പ് പരിശോധന നടത്തിയത്.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണ്ണാടക ജയിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയുടെ ബന്ധു വീട്ടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ ജയ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശികലയുടെ ബന്ധുവീടുകളിലും ആദായ നികിതി വകുപ്പ് പരിശോധന നടത്തിയത്. ഇന്നു രാവിലെ ആറു മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ഇതിനോടകം തന്നെ 187 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.

aiadmk

അണ്ണാഡിഎംകെ നേതാവ് ശശികലയുടെ ഭർത്താവ് നടരാജൻറെ തഞ്ചാവൂരിലുളള വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൂടാതെ തമിഴ്നാട് , ബെംഗളൂരു, ദില്ലി, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.നോട്ടു നിരോധനത്തിനു ശേഷം കടലാസു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു.

ജയടിവി ഓഫീസിൽ റെയ്ഡ്

ജയടിവി ഓഫീസിൽ റെയ്ഡ്

നികുതി വെട്ടിച്ചുവെന്ന് ആരോപിച്ചു അണ്ണാഡിഎംകെയുടെ ഉടമന്ഥതയിലുള്ള ജയ ടിവിയുടെ ഓഫീസിൽ ഇന്നു രാവിലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കൂടാതെ എംജിആറിന്റെ ദിനപത്രമായ നമധുവിന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്ഥാപിച്ച മാധ്യമസ്ഥാപനം ഇപ്പോൾ നോക്കി നടത്തുന്നത് ശശികലയുടെ മരുമകൻ വിവേക് നാരായണാണ്. അതെസമയം വിവേകിന്റെ വസതിയിലും റെയ്ഡ് ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

കള്ളപ്പണ വേട്ട‌‌

കള്ളപ്പണ വേട്ട‌‌

നോട്ടു നിരോധനത്തിനു ശേഷം കടലാസ് കമ്പനികളുടെ പേരിൽ ബാങ്കുകളിൽ പണം നിക്ഷോപിച്ചു കള്ളപ്പണം വെളുപ്പിച്ചതായി കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

 രാവിലെ ആരംഭിച്ച റെയ്ഡ്

രാവിലെ ആരംഭിച്ച റെയ്ഡ്

രാവിലെ ആറു മണിക്കാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. 187 ഓളം ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. തഞ്ചാവൂരുള്ള ശശികലയുടെ ഭർത്തവ് നടരാജന്റെ വീടു കൂടാതെ റ്റി നഗറിലുള്ള അനന്തിരവൾ കൃഷ്ണ പ്രിയയുടേയും, ഇവരുടെ സഹോദരൻ ദിവാകരന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. അണ്ണാഡിഎംകെ നേതാവ് ദിനകരൻരെ നിലഗിരിയിലുള്ള വീട്ടും ആദായ നികുതി വകുപ്പ് പരിശോധിച്ചു. ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നിരുന്നു. കൂടാതെ കോയമ്പത്തൂരിലുള്ള ഓഫീസുകളിലും ബന്ധു വീടുകളിലും പരിശോധിച്ചിരുന്നു

തങ്ങളെ ഇല്ലാത്താക്കാൻ ശ്രമിക്കുന്നു

തങ്ങളെ ഇല്ലാത്താക്കാൻ ശ്രമിക്കുന്നു

വ്യാജ കേസുകൾ ചമച്ച് കേന്ദ്രം തങ്ങളെ ഇല്ലാതാക്കുവാൻ നോക്കുകയാണെന്നു അണ്ണാഡിഎംകെ നേതാവും വികെ ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരൻ പറഞ്ഞു. തങ്ങളെ വേരോടെ നശിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ വിചാരിച്ചിരിക്കുന്നത് വെറും തെറ്റിധാരണ മാത്രമാണെന്നും ടിടിവി കൂട്ടിച്ചേർത്തു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങൾ കാണുന്നുണ്ട് സത്യം അവർക്ക് മനസിലാകും. ഇത്തരത്തിലുള്ള റെയ്ഡ് നടത്തി തങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്നത് സർക്കാരിന്റെ സ്വപ്നം മാത്രമാണെന്നും ടിടിവി ആഞ്ഞടിച്ചു.

 അനധികൃ സ്വത്ത് സമ്പാദന കേസ്

അനധികൃ സ്വത്ത് സമ്പാദന കേസ്

അണ്ണാഡിഎംകെ നേതാവ് ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണ്ണാടക ജയിലിൽ കഴിയുകയാണ് .നാലു വർഷത്തെ തടവ് ശിക്ഷയും 10 കോടി രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1999-96 കാലഘട്ടത്തിൽ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിലാണ് 2017 ൽ വിധി വന്നത്.. നേരത്തെ തന്നെ വിചാരണ കോടതി ഇവർ കുറ്റക്കാരാണെന്നു വിധിച്ചിരുന്നു. വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ശശികല അടക്കമുള്ളവരെ വെറുതെവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+