കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോൽപ്പൂർ വെടിവെയ്പ്: ഒഴിപ്പിക്കലിന് പിന്നാലെ മേഖലയിൽ സംഘർഷം തുടരുന്നു, സേനയെ വിന്യസിച്ച് സർക്കാർ

Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ ഡാരംഗ് ജില്ലയിലെ ധോൽപൂർ ഗോരുഖുട്ടി പ്രദേശത്തെ സംഘർഷം തുടരുന്നു. സംസ്ഥാന സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇതോടെ സമീപത്തെ ബാലുവാ ഘട്ടിൽ കനത്ത സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോലീസിന്റെയും സിആർപിഎഫിന്റെയും താൽക്കാലിക ക്യാമ്പുകളും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയം നഗരസഭ ഭരണം; സിപിഎമ്മിനെ വിമർശിച്ച് സതീശനും കോൺഗ്രസ് നേതാക്കളുംകോട്ടയം നഗരസഭ ഭരണം; സിപിഎമ്മിനെ വിമർശിച്ച് സതീശനും കോൺഗ്രസ് നേതാക്കളും

വ്യാഴാഴ്ച പോലീസും ജില്ലാഭരണകൂടവും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ധോൽപൂർ ഗോരുകുത്തി പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. ചില പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിയുകയും ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പോലീസ് സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിർക്കുകയായിരുന്നു. ഇതോടെ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനിടെ പത്തോളം പേർക്ക് പരിക്കേറ്റതായി ധരംഗ് പോലീസ് സൂപ്രണ്ട് സുശാന്ത് ശർമ വ്യക്തമാക്കിയിട്ടുണ്ട്.

45tty-1627310504

ഷേയ്ഖ് ഫരീദ്, മൊയിനുൽ ഹഖ്, എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫരീദ് ധോൽപൂർ സ്വദേശിയാണ്. ധോൽപൂരിൽ നിന്ന് 5-6 കിലോമീറ്റർ അകലെയാണ് താമസിച്ച് വരുന്നതെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ ഫരീദ് എങ്ങോട്ടാണ് പോയതെന്ന് എനിക്കോ എന്റെ കുടുംബത്തിനോ അറിയില്ല. പിന്നീടാണ് അവൻ പ്രതിഷേധത്തിൽ പങ്കാളിയായെന്നും പോലീസ് വെടിവെയ്പിൽ പരിക്കേറ്റെന്നും അറിയുന്നത്. ഞങ്ങൾക്ക് നീതി വേണം. എങ്ങനെയാണ് പോലീസ് നിഷ്കളങ്കരായ ജനങ്ങളെ വെടിവെച്ചുകൊല്ലുന്നത്? ഫരീദിന്റെ പിതാവ് ചോദിക്കുന്നു.

ധോൽപൂർ 1 ലും ധോൽപൂർ 2 ലും സംഭവം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചിലർ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ കൊല്ലപ്പെടുകയും 20-25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം 4-5 പേരെ കാണാതായിട്ടുണ്ടെന്നും ദൃക് സാക്ഷിയായ സുകുർ അലിയാണ് വ്യക്തമാക്കിയത്. എന്നാൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

അസം സർക്കാർ തിങ്കളാഴ്ച ധരംഗ് ജില്ലയിലെ ധോൽപ്പൂരിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതോടെ 800 ഓളം കുടുംബങ്ങൾക്കാണ് വീടില്ലാതായിട്ടുള്ളത്. സർക്കാർ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള 4500 ബിഗാസ് ഭൂമിയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഈസ്റ്റ് ബംഗാളിൽ നിന്നുള്ള മുസ്ലിങ്ങളാണ് ഈ മേഖലയിൽ താസമിച്ചുവരുന്നത്. ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനായാണ് സർക്കാർ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും വീണ്ടും ഇവിടേക്കെത്തിയത്. ഇതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ട ജനങ്ങൾ ധോൽപ്പൂർ നദിയ്ക്ക് സമീപത്ത് കെട്ടിമറച്ചുണ്ടാക്കിയ താൽക്കാലിക കുടിലുകളിലാണ് താമസിക്കുന്നത്.

രാജ്യസഭ തിരഞ്ഞെടുപ്പ്; ബിജെപിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്: ഇടഞ്ഞ് ശിവസേനയും എന്‍സിപിയുംരാജ്യസഭ തിരഞ്ഞെടുപ്പ്; ബിജെപിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്: ഇടഞ്ഞ് ശിവസേനയും എന്‍സിപിയും

Recommended Video

cmsvideo
Police arrests photographer who was seen thrashing injured man during Eviction operation

English summary
Dholpur firing: Situation still tense, Government deployed security forces in affected area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X