ധോണിയുടെ 'സിബ' ലോകകപ്പിന്റെ ഭാഗ്യമാകുമോ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും ഭാര്യ സാക്ഷിയും മകള്‍ക്ക് പേരിട്ടു. സിബ എന്നാണ് ധോണി - സാക്ഷി ദമ്പതികളുടെ ആദ്യത്തെ കുട്ടിക്ക് പേര്. പേര്‍ഷ്യന്‍ ഭാഷയില്‍ സൗന്ദര്യം എന്നാണ് സിബ എന്ന പേരിന് അര്‍ഥം. വെളളിയാഴ്ചയാണ് ഗുഡ്ഗാവിലെ ഫോര്‍തിസ് ആശുപത്രിയില്‍ സാക്ഷി ധോണി ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്.
ലോകകപ്പില്‍ ക്യാപ്റ്റന്‍ ധോണിയുടെ ഭാഗ്യമാകുമോ എന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. മകളെ കാണാന്‍ കൂടി ധോണി നാട്ടില്‍ എത്തിയിരുന്നില്ല. തല്‍ക്കാലം ലോകകപ്പാണ് പ്രധാനമെന്നും മകള്‍ കാത്തിരിക്കട്ടെ എന്നുമാണ് ധോണി പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ലോകകപ്പ് പ്രതിരോധിക്കാനുള്ള കഠിന ശ്രമത്തിലാണ് ക്യാപ്റ്റന്‍ ധോണിയും കൂട്ടരും.

ലോകകപ്പ് അടക്കമുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം ധോണിക്കൊപ്പം സാക്ഷിയും എത്താറുണ്ട്. ഇതാദ്യമായാണ് ഇത്രയും നീണ്ട ഒരു ടൂര്‍ണമെന്റില്‍ ധോണിയും സാക്ഷിയും അകന്നുനില്‍ക്കുന്നത്. 2010 ലാണ് ബാല്യകാല സഖി കൂടിയായ സാക്ഷിയെ ധോണി വിവാഹം ചെയ്തത്. ഫെബ്രുവരി 15 ന് പാകിസ്താനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യക്കും ക്യാപ്റ്റന്‍ ധോണിക്കും അത്ര എളുപ്പമല്ല കാര്യങ്ങള്‍. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ചൊവ്വാഴ്ച ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യക്ക് എതിരാളികള്‍.












Click it and Unblock the Notifications