കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണി പറഞ്ഞു; സാക്ഷീ ആ ചെറ്യേ സ്പാനറിങ്ങട്ടെടുത്തേ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മെയ്തീനേ... ആ ചെറ്യ സ്പാനറിങ്ങട്ടെടുത്തേ.... ഇപ്പ ശരിയാക്കിത്തരാം....

വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഹിറ്റ് ഡയലോഗാണിത്. ഏതാണ്ട് ഇതേ അവസ്ഥയിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. താന്‍ ആദ്യമായി വാങ്ങിച്ച ബൈക്ക് മൊത്തത്തില്‍ ഒന്ന് അഴിച്ചു നോക്കിയതാണ് കക്ഷി.

മത്സരങ്ങളുടെ ഷെഡ്യൂളുകളില്‍ നിന്ന് അല്‍പം വിശ്രമം കിട്ടിയപ്പോഴായിരുന്നു ധോണിയുടെ ഈ സാഹസം. ബൈക്കിന്റെ ചിത്രം ട്വിറ്ററിലിട്ട് ധോണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയച്ചത്. പിന്നെ അഴിച്ചെടുത്ത ബൈക്കിന്റെ പാര്‍ട്‌സിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

Dhoni Bike

താന്‍ ആദ്യമായി വാങ്ങിയ യമഹയുടെ രാജ്ദൂത് ബൈക്കാണ് ഇപ്പോള്‍ പാര്‍ട്‌സ് പാര്‍ട്സ് ആക്കിയിരിക്കുന്നത്. 4500 രൂപക്കാണ് ഈ ബൈക്ക് ധോണി വാങ്ങുന്നത്. എന്തൊക്കെ വന്നാലും ഈ ബൈക്ക് ഉപേക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ധോണി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബൈക്ക് മൊത്തത്തില്‍ അഴിച്ചു പണിയുന്നുണ്ടെങ്കിലും ഇതെങ്ങനെ തിരിച്ച് ശരിയാക്കും എന്ന് തനിക്കറിയില്ല. പക്ഷേ ബൈക്കിന്റെ മേലുള്ള കെട്ടിമറിച്ചില്‍ താന്‍ ആസ്വദിക്കുന്നുവെന്നും ധോണി ട്വീറ്റ് ചെയ്തിരുന്നു.

വാഹനങ്ങളോട് നല്ല കമ്പമുള്ള ആളാണ് ധോണി. പ്രത്യേകിച്ച് ബൈക്കുകളോട്. കൂടാതെ സ്വന്തമായി 10 ഹൈ എന്‍ഡ് കാറുകളും ഉണ്ട് ധോണിക്ക്. ധോണിയുടെ വാഹന പ്രേമം പലപ്പോഴും വാര്‍ത്തകളിലും നിറയാറുണ്ട്.

English summary
Free from his dismantling duties on the cricket field right now, Indian skipper Mahendra Singh Dhoni unassembled his first bike as he enjoyed a rare break from the hectic international schedule .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X