കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലക്ഷം രൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്.... ധോണിക്ക് ട്രോള്‍, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് ഒരു ലക്ഷം രൂപ. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വാര്‍ത്ത വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഒന്നാമത്തെ കാര്യം ലോകത്തിലെ ഏറ്റവും വലിയ ധനികനായ കായിക താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഒരു ഷോപ്പിംഗിന് ധോണി പോകുമ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ തുക ചിലവാക്കുമല്ലോ എന്നാണ് ചോദ്യം. 21 ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരവധി പേര്‍ സഹായധനം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നിരവധി കായിക താരങ്ങളും വലിയ തുക പ്രഖ്യാപിച്ചിരുന്നു.

1

800 കോടിയുടെ സ്വത്തുള്ള ഒരാള്‍ നല്‍കിയ തുക എന്ന പരിഹാസമാണ് ഒരാള്‍ ഉയര്‍ത്തിയത്. മഹാരാഷ്ട്രയില്‍ ദിവസ വേതന ജോലിക്കാരെ സഹായിക്കാനായുള്ള ക്രൗഡ് ഫണ്ടിംഗിലേക്കാണ് ധോണി ഒരു ലക്ഷം രൂപ നല്‍കിയത്. 12.5 ലക്ഷമാണ് ഫണ്ട് റെയിസറിലൂടെ സമാഹരിക്കുന്നത്. ഈ പരിപാടിയിലേക്ക് ഏറ്റവുമധികം തുക കൈമാറിയതും ധോണിയാണ്. നേരത്തെ സ്പ്രിന്റര്‍ ഹിമാ ദാസ് തന്റെ ഒരുമാസത്തെ ശമ്പളം അസം സര്‍ക്കാരിന് നല്‍കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 25 ലക്ഷ ംരൂപയാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കായിക താരങ്ങളില്‍ നിന്നുള്ള ഇത്തരം വലിയ സമീപനങ്ങള്‍ ഉണ്ടാവുമ്പോഴാണ് ധോണിക്ക് വിമര്‍ശനം കടുക്കുന്നത്. താന്‍ ഡൊണേഷന്റെ സ്‌പെല്ലിംഗ് ജോക്ക് എന്നാക്കി മാറ്റിയിട്ടുണ്ടെന്നായിരുന്നു ഒരാളുടെ പരിഹാസം. ഈ രാജ്യം നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും പണവും തന്നു. നിങ്ങള്‍ക്ക് വെറും ഒരു ലക്ഷമാണോ തിരിച്ചുനല്‍കുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ചിലര്‍ ധോണിയുടെ പണം കൊണ്ട് എത്ര പേര്‍ക്ക് ഭക്ഷണം ലഭിക്കുമെന്ന കണക്കും പുറത്തുവിട്ടിട്ടുണ്ട്. 23 രൂപയാണ് ധോണി ഒരാള്‍ക്കായി കരുതിയതെന്നും, ഇത് 4200 പേര്‍ക്ക് ഭക്ഷണത്തിനായി തികയില്ലെന്നും മറ്റൊരാള്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പത്താന്‍ സഹോദരങ്ങളായ ഇര്‍ഫാനും യൂസുഫും ജനങ്ങള്‍ക്ക് ഫേസ് മാസ്‌കുകളാണ് സംഭാവന ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ താരം ശിഖര്‍ ധവാനും സംഭാവന ചെയ്തു. തന്റെ ആരാധകരോടും ഇതേ രീതി പിന്തുടരാന്‍ താരം ആവശ്യപ്പെട്ടിട്ടുണ്ട്. കായിക താരങ്ങളില്‍ ബജ്‌റംഗ് പൂനിയയും സംഭാവന നല്‍കിയിട്ടുണ്ട്. അതേസമയം ധോണിയുടെ ഭാര്യ എല്ലാ ആരോപണത്തെയും തള്ളി രംഗത്തെത്തി. ആളുകള്‍ വ്യാജ വാര്‍ത്തകള്‍ ഈ സമയത്ത് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. എല്ലാ മാധ്യമങ്ങളോടും ഈ സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. വളരെയധികം നാണക്കേട് തോന്നുന്നു. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം എവിടെ പോയെന്നും സാക്ഷി ചോദിച്ചു. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് അവര്‍ പരാമര്‍ശിച്ചിട്ടില്ല.

English summary
dhoni donates rs one lakh to fight coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X