എംഎസ് ധോണി കശ്മീരില്‍! തീവ്രവാദ ഭീഷണിയുള്ള മേഖലയില്‍ സൈന്യത്തോടൊപ്പം രണ്ടാഴ്ച
ശ്രീനഗര്‍: ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. രണ്ടാഴ്ചക്കാലത്തെ സൈനിക സേവനത്തിനായി ധോണി ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.
തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന തെക്കന്‍ കശ്മീരില്‍ ആണ് ധോണി സൈനിക സേവനം നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബുധനാഴ്ചയാണ് ധോണി സൈനിക സേവനത്തിനായി കശ്മീരില്‍ എത്തിയത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്, രണ്ട് ലോകകപ്പുകള്‍ രാജ്യത്തിന് സമ്മാനിച്ച ആളാണ് എന്നതൊക്കെ ശരി തന്നെ. പക്ഷേ, സൈനിക സേവനത്തില്‍ ധോണിക്ക് മാത്രമായി ഇളവുകള്‍ ഒന്നും തന്നെ ലഭിക്കില്ല. പട്രോളിങ്ങും ഗാര്‍ഡ് ഡ്യൂട്ടിയും അടക്കം മറ്റ് പട്ടാളക്കാര്‍ ചെയ്യുന്ന ജോലികള്‍ ഒക്കെ ധോണിയ്ക്കും ചെയ്യേണ്ടി വരും.
ഓഗസ്റ്റ് 15 വരെ ആണ് ധോണി സൈനിക സേവനം നടത്തുക. 106 ടിഎ ബറ്റാലിയന്(പാര) ആണ് ധോണിയുടെ ബറ്റാലിയന്. വിക്ടര്‍ ഫോഴ്സിന്റെ ഭാഗമായിട്ടാണ് ഈ യൂണിറ്റിനെ വിന്യസിച്ചിരിക്കുന്നത്.
സൈനിക സേവനം നടത്തുന്നതിനായി ധോണി തന്നെ ആയിരുന്നു അനുമതി തേടിയത്. 2011 ല്‍ ആയിരുന്നു ധോണിയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ഇതിന് ശേഷം അഞ്ച് പാരച്യൂട്ട് ട്രെയ്നിങ് ജമ്പുകള്‍ പൂര്‍ത്തിയാക്കി പാരാട്രൂപ്പര്‍ യോഗ്യതയും നേടി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications