കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎസ് ധോണി കശ്മീരില്‍! തീവ്രവാദ ഭീഷണിയുള്ള മേഖലയില്‍ സൈന്യത്തോടൊപ്പം രണ്ടാഴ്ച

Google Oneindia Malayalam News

ശ്രീനഗര്‍: ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. രണ്ടാഴ്ചക്കാലത്തെ സൈനിക സേവനത്തിനായി ധോണി ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

ധോണിയുടെ കരിയറിൽ കളങ്കമായ സംഭവം.. ഭാര്യ സാക്ഷി ധോണിക്കും പങ്ക്!! എന്താണ് അമ്രപാലി ഗ്രൂപ്പ് വിവാദം??ധോണിയുടെ കരിയറിൽ കളങ്കമായ സംഭവം.. ഭാര്യ സാക്ഷി ധോണിക്കും പങ്ക്!! എന്താണ് അമ്രപാലി ഗ്രൂപ്പ് വിവാദം??

തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന തെക്കന്‍ കശ്മീരില്‍ ആണ് ധോണി സൈനിക സേവനം നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബുധനാഴ്ചയാണ് ധോണി സൈനിക സേവനത്തിനായി കശ്മീരില്‍ എത്തിയത്.

MS Dhoni

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്, രണ്ട് ലോകകപ്പുകള്‍ രാജ്യത്തിന് സമ്മാനിച്ച ആളാണ് എന്നതൊക്കെ ശരി തന്നെ. പക്ഷേ, സൈനിക സേവനത്തില്‍ ധോണിക്ക് മാത്രമായി ഇളവുകള്‍ ഒന്നും തന്നെ ലഭിക്കില്ല. പട്രോളിങ്ങും ഗാര്‍ഡ് ഡ്യൂട്ടിയും അടക്കം മറ്റ് പട്ടാളക്കാര്‍ ചെയ്യുന്ന ജോലികള്‍ ഒക്കെ ധോണിയ്ക്കും ചെയ്യേണ്ടി വരും.

ഓഗസ്റ്റ് 15 വരെ ആണ് ധോണി സൈനിക സേവനം നടത്തുക. 106 ടിഎ ബറ്റാലിയന്‍(പാര) ആണ് ധോണിയുടെ ബറ്റാലിയന്‍. വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിട്ടാണ് ഈ യൂണിറ്റിനെ വിന്യസിച്ചിരിക്കുന്നത്.

സൈനിക സേവനം നടത്തുന്നതിനായി ധോണി തന്നെ ആയിരുന്നു അനുമതി തേടിയത്. 2011 ല്‍ ആയിരുന്നു ധോണിയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ഇതിന് ശേഷം അഞ്ച് പാരച്യൂട്ട് ട്രെയ്‌നിങ് ജമ്പുകള്‍ പൂര്‍ത്തിയാക്കി പാരാട്രൂപ്പര്‍ യോഗ്യതയും നേടി.

English summary
Dhoni joins Army Troops in South Kashmir, where militancy infested largely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X