കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങളുടെ സ്ഥലം കൈയ്യേറി വീട് വെച്ചു, ധോണിക്ക് നോട്ടീസ്!

Google Oneindia Malayalam News

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി വീണ്ടും വിവാദത്തില്‍. കളിക്കളത്തില്‍ മിസ്റ്റര്‍ കൂളായ ക്യാപ്റ്റന്‍ ധോണിക്ക് കളത്തിന് പുറത്ത് നിന്നാണ് ഇത്തവണയും പണി കിട്ടിയിരിക്കുന്നത്. അനധികൃതമായി ഭൂമി കയ്യേറിയെന്ന പരാതിയില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് ഹൗസിംഗ് ബോര്‍ഡ്.

റാഞ്ചിയിലെ ഹര്‍മു ബൈപാസ് റോഡിലെ കുടുംബവീടിന് സമീപത്ത് ധോണി 4300 ചതുരശ്ര അടി ഭൂമി അനധികൃതമായി കയ്യേറി എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബൈപാസ് റോഡ് ഹൗസിങ് കോളനിയിലെ കൂറ്റന്‍ വീടിന് പിന്‍വശത്തുള്ള ഭൂമി കയ്യേറി സ്വന്തമാക്കുകയായിരുന്നു എന്നാണ് ആരോപണം. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.

ലക്ഷങ്ങള്‍ മതിക്കും

ലക്ഷങ്ങള്‍ മതിക്കും

ലക്ഷങ്ങള്‍ വില മതിക്കുന്ന ഭൂമിയാണ് കയ്യേറിയിരിക്കുന്നത് എന്നാണ് വിവരം. വീടിന്റെ സമീപത്ത് ഹര്‍മു ബൈപാസ് റോഡിനോടു ചേര്‍ന്നുള്ള ഭാഗത്തുള്ള ഭൂമിയാണ് കയ്യേറിയിരിക്കുന്നത്.

ഇതുവരെ എല്ലാം രഹസ്യം

ഇതുവരെ എല്ലാം രഹസ്യം

ധോണിയുടെ അനധികൃത ഭൂമി കയ്യേറ്റം അധികൃതര്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ധോണിക്ക് നോട്ടീസയച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ദിലീപ് ജാ തയ്യാറായില്ല.

ഇതാദ്യമല്ല പണി

ഇതാദ്യമല്ല പണി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നമ്പര്‍ പ്‌ളേറ്റിലാത്ത ബൈക്കുമായി റോഡിലിറങ്ങിയ ധോണിയെ റാഞ്ചി പോലീസ് 500 രൂപ പിഴയിട്ടിരുന്നു.

സകുടുംബം ചെന്നൈയില്‍

സകുടുംബം ചെന്നൈയില്‍

ഐ പി എല്‍ മത്സരങ്ങള്‍ക്കായി ചെന്നൈയിലാണ് ഇപ്പോള്‍ ധോണിയും കുടുംബവും. ഭാര്യ സാക്ഷി ധോണിയും മകള്‍ സിവയും ധോണിക്കൊപ്പമുണ്ട്.

തട്ടകത്തില്‍ തോല്‍വി

തട്ടകത്തില്‍ തോല്‍വി

വെള്ളിയാഴ്ച ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ധോണിയുടെ സൂപ്പര്‍ കിംഗ്‌സ് തോറ്റിരുന്നു.

English summary
Indian cricket team captain Mahendra Singh Dhoni has been issued a notice. Reportedly, in the notice the Jharkhand State Housing Board (JSHB) has asked Dhoni why a illegally allotted plot adjacent to his originally allotted land would not be cancelled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X