കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാപ്റ്റന്‍ കൂള്‍ ധോണി @35; ആരാധകര്‍ക്ക് ആഘോഷം, വിരമിക്കുന്നില്ലേ എന്ന് വിമര്‍ശകര്‍!

  • By Muralidharan
Google Oneindia Malayalam News

ലയണല്‍ മെസ്സിയുടെ മകന്‍ തിയാഗോ മെസ്സി 26 വര്‍ഷം കഴിഞ്ഞ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമ്പോള്‍ ധോണി മൂവായത്തി ഒന്നാമത്തെ ട്വന്റി 20 മത്സരത്തിന് ടോസിടാന്‍ ഇറങ്ങുകയായിരിക്കും - മെസ്സി വിരമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ സ്‌പോര്‍ട്‌സ് ആരാധകര്‍ ക്യാപ്റ്റന്‍ ധോണിയെ ട്രോളിയതാണ് ഇത്. ഇന്ന് ധോണി 35 വയസ്സ് തികയ്ക്കുന്നു എന്ന് കേള്‍ക്കുമ്പോഴും ആരാധകരും വിമര്‍ശകരും ചിന്തിക്കുന്നത് വിരമിക്കലിനെക്കുറിച്ച് തന്നെ.

<strong>കസബയ്ക്ക് മോഹന്‍ലാലിന്റെ ആശംസ, അത് ഷെയര്‍ ചെയ്ത് മമ്മൂട്ടി.. ഞെട്ടിത്തരിച്ച് ഫാന്‍സ്!</strong>കസബയ്ക്ക് മോഹന്‍ലാലിന്റെ ആശംസ, അത് ഷെയര്‍ ചെയ്ത് മമ്മൂട്ടി.. ഞെട്ടിത്തരിച്ച് ഫാന്‍സ്!

1981 ജൂലൈ 7 നാണ് റാഞ്ചിയില്‍ മഹേന്ദ്ര സിംഗ് ധോണി ജനിച്ചത്. അന്ന് ബിഹാറിലായിരുന്ന റാഞ്ചി ഇപ്പോല്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമാണ്. വലംകൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ധോണി 2004 ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍. തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റിലും മഹി അരങ്ങേറ്റം കുറിച്ചു. 2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ട്വന്റി 20യിലെ ആദ്യത്തെ കളി.

dhoni

2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി 20 ലോകകപ്പാണ് മഹിയെ ക്യാപ്റ്റന്‍ കൂളാക്കി ഉയര്‍ത്തിയത്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവര്‍ മാറിനിന്ന ലോകകപ്പില്‍ മഹി ഇന്ത്യയെ നയിച്ചു. വിജയികളാക്കി. വൈകാതെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും മഹിയെ തേടിയെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കളി ജയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും ഇന്ന് മഹിയുടെ പേരിലാണ്.

ജൂലൈ 7 നെ ദേശീയ ഹെലികോപ്റ്റര്‍ ദിനം എന്ന് വിളിച്ചാണ് ഇന്ത്യന്‍ ടീമിലെ കൂട്ടുകാരന്‍ സേവാഗ് ധോണിയെ ആശംസകള്‍ അറിയിച്ചത്. സേവാഗ് മാത്രമല്ല മറ്റ് സഹതാരങ്ങളും ധോണിക്ക് ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ധോണിക്ക് വേണ്ടി ആരാധകരുടെ ആശംസകള്‍ പ്രവഹിക്കുകയാണ്. ടെസ്റ്റില്‍ നിന്നും 2014 ല്‍ വിരമിച്ച ധോണി ലിമിറ്റഡ് ഓവറില്‍ നിന്നും എപ്പോഴാണ് വിരമിക്കുക എന്ന് ചോദിക്കുന്നവരും ഇല്ലാതില്ല.

English summary
India's limited-overs skipper Mahendra Singh Dhoni is celebrating his 35th birthday on Thursday (July 7). This is how Twitterati greeted Captain Cool, India's greatest captain of all time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X