ക്യാപ്റ്റന്‍ കൂള്‍ ധോണി ഇനി ഡാഡി കൂള്‍?
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണി ഗര്‍ഭിണിയാണ് എന്ന് റിപ്പോര്‍ട്ട് ആദ്യം പുറത്ത് വന്നത് ഏപ്രിലിലാണ്. ജൂലൈയില്‍ ജൂനിയര്‍ മഹി ജനിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതാരോ ഏപ്രില്‍ ഫൂളാക്കിയതാണ് എന്നും താന്‍ ഗര്‍ഭിണിയല്ല എന്നും സാക്ഷി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഇന്ത്യാ ടുഡേയാണ് എക്സ്ക്ലൂസിവ് വാര്‍ത്ത അന്ന് പുറത്തുവിട്ടത്.
എന്നാല്‍ ഇത്തവണ സംഗതി സീരിയസാണ്. സാക്ഷി ശരിക്കും ഗര്‍ഭിണിയാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിലധികമായത്രെ. വസന്ത് കുഞ്ചിലെ ഡോക്ടറെയാണ് സാക്ഷിയും ധോണിയും കണ്‍സല്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ധോണി ഓസ്ട്രേലിയയില്‍ ലോകകപ്പ് കളിക്കാന്‍ പോകുമ്പോഴേക്കും ജൂനിയര്‍ മഹിയും എത്തും.

ജൂനിയര്‍ മഹി എക്സ്പെക്റ്റഡ്!
ധോണിയുടെ ഭാര്യ സാക്ഷി ധോണി നാല് മാസം ഗര്‍ഭിണിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ സെലിബ്രിറ്റി ദമ്പതികളായ ധോണി - സാക്ഷി ദമ്പതികളുടെ ആദ്യ കുഞ്ഞാണിത്.

ധോണി സമ്മാനങ്ങള്‍ വാങ്ങുന്ന തിരക്കില്‍
സാക്ഷി ധോണിക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണത്രെ ധോണി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ധോണി കളിച്ചിരുന്നില്ല.

ആളധികം വേണ്ട
സാക്ഷിയുടെ വിശേഷം രഹസ്യമാക്കി വെക്കാനാണത്രെ താരദമ്പതികളുടെ തീരുമാനം.

കണ്‍ഫേം ചെയ്യണ്ടേ
ധോണിയുമായോ സാക്ഷിയുമായോ ബന്ധപ്പെടാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചിട്ടില്ല. താമസിയാതെ ധോണി ഇക്കാര്യം ഒഫീഷ്യലായി കണ്‍ഫേം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഗതി സത്യമല്ലേ
2012ലും 2014 ഏപ്രിലിലും സാക്ഷി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഈ വാര്‍ത്തകള്‍ സാക്ഷി തന്നെ പിന്നീട് നിഷേധിക്കുകയായിരുന്നു.

സെലിബ്രിറ്റി കപ്പിള്‍സ്
2010 ജൂലൈ നാലിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി കൊല്‍ക്കത്തയില്‍ ഹോട്ടല്‍ മാനേജ് മെന്റ് വിദ്യാര്‍ഥിനിയായിരുന്ന സാക്ഷിയെ വിവാഹം ചെയ്തത്.

ഡാഡി കൂള്‍
ക്യാപ്റ്റന്‍ കൂള്‍ ധോണിക്ക് അച്ഛന് വേഷത്തില്‍ ഡാഡി കൂളിന്റെ പുതിയ ഇന്നിംഗ്സിന്റെ നാളുകളാണ് ഇനി.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications