ധോണിയുടെ സഹോദരന്‍ സമാജ് വാദി പാര്‍ട്ടിയില്‍
ദില്ലി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസിലേക്ക്, സൗരവ് ഗാംഗുലിക്ക് മന്ത്രിയാകാന്‍ ബി ജെ പി നേതാവ് നരേന്ദ്രമോഡിയില്‍ നിന്നും ക്ഷണം. അത് നിരസിച്ച ഗാംഗുലിയെത്തേടി കോണ്‍ഗ്രസ് നേതാക്കളുടെ പരക്കം പാച്ചില്‍... ഇതിനിടയിലാണ് ധോണി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതായ വാര്‍ത്ത പുറത്തുവന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയല്ല, ജ്യേഷ്ഠന്‍ നരേന്ദ്ര സിംഗ് ധോണിയാണ് ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ നേരിട്ടുകണ്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ധോണി അറിയിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായ എം എസ് ധോണിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ പാര്‍ട്ടിയില്‍ ചേരുന്നതില്‍ മുലായം സിംഗ് യാദവിനും സന്തോഷമേ ഉണ്ടായിരിന്നുള്ളൂ. നരേന്ദ്ര സിംഗ് ധോണിയുടെ അഭ്യര്‍ഥന മുലായം അംഗീകരിക്കുകയായിരുന്നു എന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.
ജാര്‍ഖണ്ടില്‍ സമാജ് വാദി പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ആഗ്രഹമെന്ന് നരേന്ദ്ര സിംഗ് ധോണി പിന്നീട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. സാക്ഷാല്‍ എം എസ് ധോണി ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.
നേരത്തെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും ഈ ക്ഷണം ഗാംഗുലി സ്വീകരിച്ചിട്ടില്ല.












Click it and Unblock the Notifications