ധോണിയുടെ ഭാര്യയ്ക്ക് ഭീഷണി; തോക്ക് വേണമെന്ന് സാക്ഷി!! വീട്ടില്‍ മിക്കപ്പോഴും തനിച്ച്
മുംബൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയുടെ ജീവന് ഭീഷണി. മിക്ക സമയങ്ങളിലും തനിച്ച് കഴിയുന്ന സാക്ഷിക്ക് ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരിപ്പോള്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

പിസ്റ്റളോ റിവോള്‍വറോ സദാസമയം കൈയ്യില്‍ സൂക്ഷിക്കാനാണ്് സാക്ഷിയുടെ തീരുമാനം. ഇതിന് ലൈസന്‍സ് വേണം. ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വീട്ടില്‍ തനിച്ചാണ് കൂടുതല്‍ സമയവും ഉണ്ടാകുക, മാത്രമല്ല, മറ്റാവശ്യങ്ങള്‍ക്കും ഒറ്റയ്ക്കാണ് പുറത്ത് പോകാറ്. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്ക് വേണ്ടി തോക്ക് ലൈസന്‍സ് വേണമെന്ന് അപേക്ഷയില്‍ പറയുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനായ ധോണിക്ക് തോക്ക് കൈവശം വയ്ക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ആദ്യം നല്കിയ അനുമതി പിന്നീട് റദ്ദാക്കി. വീണ്ടും അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് തുടര്‍ അനുമതി ലഭിച്ചത്. ആദ്യം നല്കിയ അപേക്ഷ നിരോധിത പിസ്റ്റള്‍ കൈവശം വയ്ക്കാനായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. തുടര്‍ന്ന് 2010ലാണ് പുതിയ അനുമതി ലഭിച്ചത്.
റാഞ്ചി കളക്ടര്‍ക്കാണ് സാക്ഷി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ധോണിക്ക് വീടുണ്ട്. ഇവിടെ മുഴുവന്‍ സമയം പോലീസ് സംരക്ഷണവുമുണ്ട്. ചില സമയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. 2017ല്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ പാകിസ്താനോട് ഇന്ത്യ തോറ്റ വേളയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വൈ കാറ്റഗറി സുരക്ഷയുള്ള വ്യക്തി കൂടിയാണ് ധോണി. ഇത്രയും സുരക്ഷയുള്ളപ്പോഴാണ് ഭാര്യ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications